കേരളത്തില്‍ 'ലൗ ജിഹാദ്' നിയമം കൊണ്ടുവരാത്തതിനെ വിമര്‍ശിച്ച് യോഗി ആതിദ്യനാഥ്
കാസര്‍കോട്: ഉത്തര്‍പ്രദേശില്‍ ദുരുപയോഗം ചെയ്യപ്പെട്ട 'ലൗജിഹാദ്' നിയമത്തെ ന്യായീകരിച്ചും കേരളത്തില്‍ അത്തരത്തില്‍ നിയമം നടപ്പാക്കാത്തതിനെ വിമര്‍ശിച്ചും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് നയിക്കുന്ന വിജയയാത്ര കാസര്‍കോട്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു യോഗി. കേരളത്തില്‍ 2009 മുതല്‍ 'ലൗജിഹാദ്' ഉണ്ടെങ്കിലും നിയന്ത്രിക്കാന്‍ സര്‍ക്കാരുകള്‍ നടപടി സ്വീകരിച്ചില്ല. അതിന് അനുകൂലമായ നടപടിയാണ് സ്വീകരിക്കുന്നത്. എന്നാല്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഇത് നിയന്ത്രിക്കാന്‍ ശക്തമായ നടപടി സ്വീകരിച്ചുവെന്നും യോഗി പറഞ്ഞു.
എല്‍.ഡി.എഫും യു.ഡി.എഫും അഴിമതിയുടെ പ്രതീകമാണ്. കേരള സര്‍ക്കാര്‍ ശബരിമല വിഷയത്തില്‍ വിശ്വാസത്തിന് എതിരായി നിലപാടെടുത്തു. കൊവിഡ് പ്രതിരോധം കേരളത്തില്‍ പരാജയമാണ്. ഒരുസമയത്ത് കേരള മുഖ്യമന്ത്രി യുപിയുടെ കാര്യം പറഞ്ഞ് ചിരിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ കൊവിഡ് പ്രതിരോധത്തില്‍ പരാജയപ്പെട്ട കേരളത്തെ നോക്കി ലോകം ചിരിക്കുകയാണെന്നും യോഗി ആദിത്യനാഥ് പരിഹസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."