'ജീവിക്കാം തണലൊരുക്കാം' പദ്ധതിക്ക് തുടക്കം
കോഴിക്കോട്: കുതിരവട്ടം സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ ഒളവണ്ണ സഫയര്‍ സെന്‍ട്രല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സ്‌നേഹോപഹാരം. സ്‌കൂള്‍ എന്‍.എസ്.എസ്. യൂണിറ്റിന്റെ 'ജീവിക്കാം തണലൊരുക്കാം'പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ ആശുപത്രിയിലെ ഉപകരണങ്ങള്‍ പെയിന്റ് ചെയ്ത് വൃത്തിയാക്കി.
കുട്ടികള്‍ തന്നെ പണം സ്വരൂപിച്ച് വാങ്ങിയ പെയിന്റും ബ്രഷും ഉപയോഗിച്ചാണ് നവീകരണ പ്രവൃത്തി നടത്തിയത്. ആശുപത്രി അങ്കണത്തില്‍ കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. മനോജ് പദ്ധതി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ നിസാര്‍ ഒളവണ്ണ അദ്ധ്യക്ഷനായി. മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. എന്‍. രാജേന്ദ്രന്‍, നഴ്‌സിംഗ് സൂപ്രണ്ട് എ. സരസ്വതി, ആര്‍.എം.ഒ ഡോ. അനിത, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി. സിന്ധു, സിനി കെ, സുമ കുമാരി, ലിനോള്‍ഡ് ഡാനിയല്‍ ജോസഫ്, അബൂബക്കര്‍ സിദ്ധീഖ്, ടി. വിജയന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."