തെരഞ്ഞെടുപ്പ് കമ്മിഷനെ മറികടക്കാന്‍ കുറുക്കുവഴി; വൈദ്യുതി ബോര്‍ഡില്‍ ഉയര്‍ന്ന തസ്തികകളില്‍ മുന്‍കൂര്‍ പ്രമോഷന്‍
തൊടുപുഴ: വൈദ്യുതി ബോര്‍ഡില്‍ കീഴ്‌വഴക്കം ലംഘിച്ച് ഉയര്‍ന്ന തസ്തികകളില്‍ മുന്‍കൂര്‍ പ്രമോഷനും നിയമന ഉത്തരവും. തെരഞ്ഞെടുപ്പ് കമ്മിഷനെ മറികടക്കാനാണ് ചീഫ് എന്‍ജിനീയര്‍, ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ തസ്തികകളില്‍ ഒഴിവ് വരുന്നതിന് മുന്‍പെ തിടുക്കപ്പെട്ട് പ്രമോഷനും നിയമനവും നല്‍കി ഉത്തരവിറക്കിയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം ഉയര്‍ന്ന തസ്തികകളില്‍ ഒഴിവുണ്ടായാല്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയോടെ നിയമനം നടത്താറാണ് പതിവ്. ഈ കീഴ്‌വഴക്കമാണ് എല്ലാ സര്‍ക്കാര്‍ വകുപ്പുകളും പിന്തുടരുന്നത്. ഇതിനു വിരുദ്ധമാണ് കെ.എസ്.ഇ.ബി നടപടിയെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
ഇലക്ട്രിക്കല്‍ വിഭാഗത്തില്‍ മൂന്ന് ഡെപ്യൂട്ടി സി.ഇ മാരെ സി.ഇ മാരായും ഒന്‍പത് എക്‌സി. എന്‍ജിനീയര്‍മാരെ ഡെപ്യൂട്ടി സി.ഇ മാരായും പ്രമോട്ട് ചെയ്തു നിയമനം നല്‍കി വെള്ളിയാഴ്ചയാണ് ഉത്തരവിറക്കിയത്. നിലവില്‍ ഈ സ്ഥാനങ്ങളില്‍ ഇരിക്കുന്നവരില്‍ അഞ്ച് പേര്‍ ഏപ്രില്‍ 30 നും നാല് പേര്‍ മാര്‍ച്ച് 31 നും ഒരാള്‍ ഏപ്രില്‍ ഒന്നിനും ഒരാള്‍ മാര്‍ച്ച് ഒന്നിനുമാണ് വിരമിക്കുന്നത്. ഒരു ഡെപ്യൂട്ടി സി.ഇ തസ്തികയില്‍ ഒഴിവ് വരുന്നത് പ്രമോഷനിലൂടെയാണ്.
ഡെപ്യൂട്ടി സി.ഇ മാരായ ആര്‍. മോസസ് രാജകുമാര്‍, പി.ബി സിദ്ധാര്‍ത്ഥന്‍, ബി.വി മോഹനകുമാര്‍ എന്നിവരെയാണ് സി.ഇ മാരായി പ്രമോട്ട് ചെയ്തത്. ഇവരെ യഥാക്രമം കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്, ഡിസ്ട്രിബ്യൂഷന്‍ സി.ഇ - കണ്ണൂര്‍, സി.ഇ (ഐ.ടി ആന്‍ഡ് സി.ആര്‍) എന്നീ തസ്തികകളിലാണ് നിയമിച്ചിരിക്കുന്നത്. എസ്. മിനി, വി.വി രാജീവ്, സോഫിയ വിന്‍സെന്റ്, ഇ.പി ഷാഹുല്‍, എസ്.ആര്‍ സന്തോഷ്, കെ.ഡി മനോജ്, ഇ.ജെ ആനി ജോബ്, വി.വി സുനില്‍കുമാര്‍, ജോസഫ് പി. വര്‍ഗീസ് എന്നിവരെയാണ് ഡെപ്യൂട്ടി സി.ഇ മാരായി പ്രമോട്ട് ചെയ്തത്. ഇവരെ നിയമിച്ചിരിക്കുന്നത് യഥാക്രമം ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ - തൃശൂര്‍, ട്രാന്‍സ്മിഷന്‍ സി.ഇ ഓഫിസ് - കോഴിക്കോട്, സി.ജി.ആര്‍.എഫ്- കോഴിക്കോട്, ജനറേഷന്‍ സര്‍ക്കിള്‍- തൃശൂര്‍, ഇലക്ട്രിക്കല്‍ സര്‍ക്കിള്‍- ആലപ്പുഴ, ട്രാന്‍സ്മിഷന്‍ സര്‍ക്കിള്‍- തൃശൂര്‍, സി.ജി.ആര്‍.എഫ്- എറണാകുളം, സിസ്റ്റം ഓപറേഷന്‍ സര്‍ക്കിള്‍- കണ്ണൂര്‍, ഇലക്ട്രിക്കല്‍ സര്‍ക്കിള്‍- വടകര എന്നീ തസ്തികകളിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."