കുറ്റിപ്പുറം വിഷക്കള്ള് ദുരന്തക്കേസിലെ പ്രതി 10 കിലോ കഞ്ചാവുമായി പിടിയില്‍
മഞ്ചേരി: കുറ്റിപ്പുറം വിഷക്കള്ള് ദുരന്തക്കേസിലെ പ്രതി 10 കിലോ കഞ്ചാവുമായി പിടിയില്‍. പാലക്കാട് കൈപ്പുറം സ്വദേശി ബാബു എന്ന പുളിക്കല്‍ ഫിറോസ് (38) ആണ് പിടിയിലായത്. മലപ്പുറം ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വോഡും മഞ്ചേരി പൊലീസും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. മഞ്ചേരി മുട്ടിപ്പാലത്ത് വച്ചാണ് ഇയാളെ പിടികൂടിയത്.
കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ മഞ്ചേരി സ്വദേശികളായ ആറു പേരെ കൊണ്ടോട്ടിയിലും മേലാറ്റൂരില്‍ നിന്നുമായി ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വോഡ് പിടികൂടിയിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പാലക്കാട് സ്വദേശിയായ പ്രതിയെ കുറിച്ച് സൂചന ലഭിച്ചത്. ഇയാളെ രണ്ട് ആഴ്ചയോളമായി ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വോഡ് രഹസ്യമായി നിരീക്ഷിച്ചു വരികയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ ചെറുതും വലുതുമായ നിരവധി ലഹരി കടത്തു സംഘങ്ങളെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ നിരീക്ഷിച്ചുവരികയാണ്. മലപ്പുറം ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക് വിതരണത്തിനായി കൊണ്ടുവന്ന കഞ്ചാവാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തതെന്ന് പൊലിസ് പറഞ്ഞു.
2010 ലെ കുറ്റിപ്പുറം വിഷക്കള്ള് ദുരന്തക്കേസില്‍ പിടിക്കപ്പെട്ട് ഒരു വര്‍ഷത്തോളം ജയിലില്‍ കിടന്ന പ്രതി ജാമ്യത്തിലിറങ്ങി വിചാരണ നടപടികള്‍ നേരിട്ട് കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് കഞ്ചാവുമായി പിടിയിലായത്. ഒന്നര മാസത്തിനിടയില്‍ ജില്ലയില്‍ നിന്ന് 70 കിലോ കഞ്ചാവാണ് ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വോഡ് പിടിച്ചെടുത്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി. മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്.സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തില്‍ മലപ്പുറം നര്‍ക്കോട്ടിക്ക് സെല്‍ ഡി.വൈ.എസ്.പി പി.പി ഷംസിന്റെ നിര്‍ദേശ പ്രകാരം മഞ്ചേരി ഇന്‍സ്പക്ടര്‍ കെ.പി അഭിലാഷ്, എസ്.ഐ ഉമ്മര്‍ മേമന എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വോഡ് അംഗങ്ങളായ അബ്ദുള്‍ അസീസ്, സത്യനാഥന്‍ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണി കൃഷ്ണന്‍ മാരാത്ത്, പി.സഞ്ജീവ്, മഞ്ചേരി സ്റ്റേഷനിലെ ഷഹബിന്‍, ഹരിലാല്‍, സലീം എന്നിവരാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."