HOME
DETAILS
MAL
ആലപ്പുഴയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ യുവതിയെ കണ്ടെത്തി; വടക്കാഞ്ചേരിയില്‍ ഇറക്കിവിട്ടു
backup
February 22 2021 | 09:02 AM
ആലപ്പുഴ: മാന്നാറില്‍ നിന്ന് തട്ടിക്കൊണ്ടുപോയ യുവതിയെ കണ്ടെത്തി. മാന്നാര്‍ കൊരട്ടിക്കാട് സ്വദേശിനി ബിന്ദുവിനെയാണ് പാലക്കാട് നിന്നും കണ്ടെത്തിയത്.
തട്ടിക്കൊണ്ടുപോയ സംഘം വടക്കാഞ്ചേരിയില്‍ ഇറക്കിവിടുകയായിരുന്നു. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ബിന്ദുവിനെ സംഘം തട്ടിക്കൊണ്ടുപോയത്.
യുവതിയെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണെന്ന് പൊലിസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സംഘവുമായി യുവതിക്ക് ബന്ധമുണ്ടായിരുന്നതായാണ് പൊലിസിന്റെ നിഗമനം. എന്നാല്‍ ഇതുസംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലിസ് പുറത്തുവിട്ടിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."