HOME
DETAILS

ചോദ്യശരവുമായി ലോറൻസിന്റെ മകൾ ; 'സി.പി.എമ്മിലേതുപോലെ ജാതിവെറി മറ്റെവിടെയുണ്ട്..?'

  
backup
February 23, 2022 | 9:10 PM

5636245635-2


സ്വന്തം ലേഖകൻ
കണ്ണൂർ
ആർ.എസ്.എസിന്റെ ജാതിവെറിയാണ് പുന്നോൽ ഹരിദാസൻ വധത്തിനുപിന്നിലെന്ന എം.വി ജയരാജന്റെ പ്രസ്താവനയ്ക്ക് ചുട്ടമറുപടിയുമായി സി.പി.എം നേതാവ് എം.എം ലോറൻസിന്റെ മകൾ ആശ ലോറൻസ്.


ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട തർക്കമല്ല ഹരിദാസൻ വധത്തിനു പിന്നിലെന്നാണ് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞത്. പുന്നോലിലും പരിസരങ്ങളിലുമായി ഹരിദാസൻ ഉൾപ്പെടെ ആറ് സി.പി.എം പ്രവർത്തകരെയാണ് സമീപകാലത്ത് ആർ.എസ്.എസുകാർ കൊന്നതെന്നും ഇതിൽ മൂന്നുപേർ മത്സ്യത്തൊഴിലാളികളാണെന്നും ജയരാജൻ പറഞ്ഞിരുന്നു. ആർ.എസ്.എസ് ലക്ഷ്യമിടുന്ന ഹിന്ദുരാഷ്ട്രത്തിൽ സവർണർ മാത്രമേ വേണ്ടൂ എന്നതിനാലാണ് അവർ മത്സ്യത്തൊഴിലാളികൾ അടക്കമുള്ള ദലിതരെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇതിനു ഫേസ്ബുക്കിൽ നൽകിയ മറുപടിയിലാണ് സി.പി.എമ്മിന്റെ ജാതിവെറി ആശ ലോറൻസ് അക്കമിട്ടുനിരത്തുന്നത്. ടി.ജെ ആഞ്ചലോസിനെ 'മീൻപെറുക്കി ചെറുക്കൻ' എന്നാക്ഷേപിച്ചത് ആർ.എസ്.എസ് അല്ലെന്നും വി.എസ് അച്യുതാനന്ദൻ ആണെന്നും ചൂണ്ടിക്കാട്ടിയ ആശ, മത-ജാതി-വർണ-ഗോത്ര-സാമ്പത്തിക-തറവാട് മഹിമ വിവേചനം സി.പി.എമ്മിൽ ഉള്ളത്ര ലോകത്ത് ഒരു പാർട്ടിയിലും കാണില്ലെന്നും കുറിച്ചു.ജയരാജേട്ടാ എന്നു സംബോധന ചെയ്തുകൊണ്ട്, വ്യക്തിപരമായ എല്ലാ അടുപ്പവും ഓർമിപ്പിച്ചുകൊണ്ടുതന്നെയാണ് ആശാ ലോറൻസ് അദ്ദേഹത്തിൻ്റെ പരാമർശത്തെ പൊളിച്ചടുക്കിയത്. ആശയുടെ കുറിപ്പിൽനിന്ന്:


'ഇന്നലെ ഹരിദാസ് എന്നയാളിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എം.വി ജയരാജൻ പറയുന്നത് കേട്ടു, ആർ.എസ്.എസുകാർക്ക് സവർണമേധാവിത്വം ആണ്, മത്സ്യത്തൊഴിലാളി ആയതുകൊണ്ടാണ് ഹരിദാസിനെ ആർ.എസ്.എസുകാർ കൊന്നത് എന്നെല്ലാം! ടി.ജെ ആഞ്ചലോസിനെ മീൻപെറുക്കി ചെറുക്കൻ എന്നു വിളിച്ച് ആക്ഷേപിച്ചത് ആർ.എസ്.എസ് നേതാവല്ല, സി.പി.എമ്മിന്റെ എല്ലാമെല്ലാമായ സാക്ഷാൽ സഖാവ് വി.എസ് അച്യുതാനന്ദനാണ്. ആൺ സഖാക്കൾ ജാതി പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. പാർട്ടി നേതാക്കൻമാരെ പരിചയപ്പെടുത്തുന്നത് പോലും ബ്രാഹ്മണൻ ആണ്, മേനോൻ ആണ്, നായരാണ്, കത്തോലിക്കനാണ്, തറവാടി ആണ് എന്നു പറഞ്ഞല്ലേ.'''എല്ലാ തരത്തിലുമുള്ള ഉച്ചനീചത്വം ഏറ്റവും കൂടുതൽ സി.പി.എമ്മിലാണ്. അവനല്ലേ അങ്ങനെയേ പെരുമാറൂ എന്ന് സവർണ സി.പി.എം നേതാക്കൻമാർ അവർണ സി.പി.എമ്മുകാരെ പറയാറില്ലേ. കിഴക്കമ്പലത്തെ ദീപു ദലിതനാണ്, കൊല്ലപ്പെട്ടതാണ്. പ്രതിസ്ഥാനത്ത് സി.പി.എമ്മുകാരാണ്. സി.പി.എമ്മുകാർക്ക് പണ്ടേ സവർണ മേധാവിത്വം ആണല്ലോ. അപ്പോൾപ്പിന്നെ ദലിതനായ ദീപുവിനോട് അവർക്ക് തൊട്ടുകൂടായ്മ ഉണ്ടാവുക സ്വാഭാവികമാണ്'.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഴിയോരത്ത് കെട്ടുകണക്കിന് പി.എസ്.സി. ചോദ്യപേപ്പറുകൾ; അധികൃതർ അന്വേഷണം തുടങ്ങി

Kerala
  •  3 days ago
No Image

'പോർച്ചുഗൽ ഇതിലും മികച്ചത് അർഹിക്കുന്നു': 2026 ലോകകപ്പിനായുള്ള റൊണാൾഡോയുടെ ടീമിന്റെ ജേഴ്‌സി ചോർന്നു; നിരാശരായി ആരാധകർ

Football
  •  3 days ago
No Image

കോഴിക്കോട് കിണറ്റിലെ വെള്ളം നീല നിറത്തിൽ; വീട്ടുകാർ ആശങ്കയിൽ

Kerala
  •  3 days ago
No Image

5 വയസ്സിനു താഴെയുള്ള കുട്ടികളിൽ 34 % പേർക്ക് വളർച്ച മുരടിപ്പ്, 15 % പേർക്ക് ഭാരക്കുറവ്; കണക്കുകൾ പാർലമെന്റിൽ അവതരിപ്പിച്ച് കേന്ദ്രം

National
  •  3 days ago
No Image

റായ്പൂരിൽ ഇന്ത്യയെ ഞെട്ടിച്ച് ദക്ഷിണാഫ്രിക്ക; മാർക്രമിന്റെ സെഞ്ചുറി കരുത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് നാല് വിക്കറ്റ് ജയം

Cricket
  •  3 days ago
No Image

പിവിസി ഫ്ലെക്‌സുകൾ വേണ്ട; ഇനി കോട്ടൺ മാത്രം: ഹരിതചട്ടം കർശനമാക്കി തെരഞ്ഞെടുപ്പ് കമ്മിഷൻ; പൊതുജനങ്ങൾക്ക് പരാതി നൽകാം

Kerala
  •  3 days ago
No Image

ഖത്തറിന്റെ ആകാശത്ത് നാളെ അത്ഭുതക്കാഴ്ച; കാണാം ഈ വർഷത്തെ അവസാനത്തെ സൂപ്പർമൂൺ

qatar
  •  3 days ago
No Image

കായംകുളത്ത് പിതാവിനെ വെട്ടിക്കൊന്ന കേസ്: അഭിഭാഷകനായ മകൻ നവജിത്തിനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

crime
  •  3 days ago
No Image

ക്രിസ്മസ്-പുതുവത്സര ആഘോഷം: ക്ഷേമ പെൻഷൻ വിതരണം ഡിസംബർ 15 മുതൽ; 62 ലക്ഷം പേർക്ക് ആശ്വാസം

Kerala
  •  3 days ago
No Image

എറണാകുളത്ത് കഞ്ചാവുമായി റെയിൽവേ ജീവനക്കാരൻ വീണ്ടും പിടിയിൽ; പിന്നിൽ വൻ റാക്കറ്റെന്ന് സംശയം

Kerala
  •  3 days ago