HOME
DETAILS

തളിപ്പറമ്പില്‍ ശ്യാമള തന്നെ, പേരാവൂരില്‍ ശൈലജ, പേരാമ്പ്രയില്‍ ടി.പി രാമകൃഷ്ണന്‍; സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ തീരുമാനം

  
Web Desk
March 04, 2026 | 9:57 AM

cpim-state-secretariat-decision-thaliparamba-peravoor-perambra-candidates-finalised

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ തളിപ്പറമ്പില്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയും സിറ്റിങ് എം.എല്‍.എയുമായ എം.വി ഗോവിന്ദന്റെ ഭാര്യയും മഹിളാ അസോസിയേഷന്‍ നേതാവുമായ പി.കെ ശ്യാമള തന്നെ സ്ഥാനാര്‍ഥിയാകും. ഇന്ന് ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. 

സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ ശൈലജ പേരാവൂരില്‍ മത്സരിക്കും. നാളെ സംസ്ഥാന സമിതിയില്‍ സ്ഥാനാര്‍ഥി പട്ടികയ്ക്ക് അന്തിമ അംഗീകാരം നല്‍കും. 

പേരാമ്പ്രയില്‍ ഇടതുമുന്നണി കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ വീണ്ടും മത്സരിക്കും. ഇടുക്കിയിലെ ഉടുമ്പന്‍ചോലയില്‍ എംഎം മണിയെ വീണ്ടും മത്സരിപ്പിക്കണമെന്ന ജില്ലാ നേതൃത്വത്തിന്റെ ആവശ്യം സംസ്ഥാന സെക്രട്ടേറിയറ്റ് തള്ളി. ഉടുമ്പന്‍ചോലയില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ കെ കെ ജയചന്ദ്രന്‍ മത്സരിക്കും.

പി.കെ.ശ്യാമളയെ തളിപ്പറമ്പില്‍ മത്സരിപ്പിക്കാനുള്ള നീക്കത്തില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ എതിര്‍പ്പുകളുയര്‍ന്നിരുന്നു. സോഷ്യല്‍ മീഡിയയിലും മറ്റും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും ശ്യാമളയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരായി പോസ്റ്ററുകളടക്കം പ്രത്യക്ഷപ്പെട്ടിരുന്നു. 

പി.കെ ശ്യാമളയുടെ ജനകീയതയില്ലായ്മയും വിജയസാധ്യതയെ ബാധിക്കുമെന്നാണ് താഴെത്തട്ടിലെ വികാരം. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ഭാര്യ എന്ന പരിഗണനയിലാണ് അവര്‍ക്ക് സീറ്റ് നല്‍കിയത് എന്നടക്കമുള്ള ആക്ഷേപങ്ങളാണ് ഉന്നയിക്കുന്നത്.തളിപ്പറമ്പ് പോലുള്ള ഇടത് കോട്ട നിലനിര്‍ത്താന്‍ കൂടുതല്‍ ജനസമ്മതിയുള്ള നേതാവിനെ പാര്‍ട്ടി കണ്ടെത്തണമെന്നാണ് ഇവരുടെ ആവശ്യം. 

ശ്യാമളയ്ക്ക് അണികളുമായോ പൊതുജനങ്ങളുമായോ വേണ്ടത്ര ആത്മബന്ധമില്ല, അവര്‍ ഒരു ജനകീയ നേതാവല്ലെന്നുമാണ് പ്രധാന വിമര്‍ശനം. ജനകീയനായ ഒരാളെ സ്ഥാനാര്‍ഥിയാക്കിയില്ലെങ്കില്‍ അത് പാര്‍ട്ടിയുടെ ജയസാധ്യതയെ ബാധിക്കുമെന്നുമാണ് അണികള്‍ പറയുന്നത്.

അതേസമയം, യു.ഡി.എഫിന്റെ കൈവശമുള്ള പേരാവൂര്‍ മണ്ഡലം തിരിച്ചുപിടിക്കാനാണ് സിറ്റിങ് സീറ്റായ മട്ടന്നൂരില്‍നിന്ന് ശൈലജയെ ഒഴിവാക്കിയത്. കെ.പി.സി.സി അധ്യക്ഷനും സിറ്റിങ് എം.എല്‍.എയുമായ സണ്ണി ജോസഫില്‍നിന്ന് മണ്ഡലം തിരിച്ചുപിടിക്കുകയെന്ന ശ്രമകരദൗത്യമാവും ശൈലജയ്ക്കുമുന്നില്‍. 

ഈയാഴ്ച തന്നെ മുഴുവന്‍ സ്ഥാനാര്‍ഥികളെയും സി.പി.എം പ്രഖ്യാപിച്ചേക്കും.

ആറാം തവണയാണ് കെ.കെ ശൈലജ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങുന്നത്. മത്സരിച്ച അഞ്ച് തെരഞ്ഞെടുപ്പുകളില്‍ നാലു തവണയും ജയമുറപ്പിച്ചു.  2011ല്‍ പേരാവൂരില്‍ സണ്ണി ജോസഫിനോടാണ് ശൈലജ പരാജയപ്പെട്ടത്. 20 വര്‍ഷത്തിനു ശേഷം പേരാവൂരില്‍ വീണ്ടും മത്സരിക്കാനെത്തുമ്പോള്‍ പഴയകണക്കു തീര്‍ക്കുമോ അതോ ചരിത്രം ആവര്‍ത്തിക്കുമോ എന്ന് കണ്ടറിയണം.

 

The Communist Party of India (Marxist) state secretariat has finalised key candidate decisions for upcoming electoral constituencies in Kerala.In Thaliparamba, Shyamala will continue as the candidate, while K. K. Shailaja has been decided for Peravoor. In Perambra, the party has chosen T. P. Ramakrishnan as its candidate.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

Police Violence Continues Against Villagers Protesting Bauxite Mining in Odisha

National
  •  7 days ago
No Image

ദോഹയിൽ മലയാളി പ്രവാസി അന്തരിച്ചു

qatar
  •  7 days ago
No Image

ഉറങ്ങിക്കിടക്കുകയായിരുന്ന അമ്മയ്ക്കും മകള്‍ക്കും നേരെ ആസിഡ് ഒഴിച്ചു; 23കാരിക്ക് ദാരുണാന്ത്യം, അമ്മ ഗുരുതരാവസ്ഥയില്‍; നാടിനെ നടുക്കിയ ക്രൂരത

National
  •  7 days ago
No Image

ശ്രീനന്ദയുടെ ശരീരത്തിലുടനീളം പരുക്ക്, അസ്ഥികള്‍ പൊട്ടിയനിലയില്‍; മരണകാരണം തലയ്‌ക്കേറ്റ പരുക്ക്; ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

Kerala
  •  7 days ago
No Image

കോട്ടയം ജില്ലയില്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ തോക്കുധാരികളായ സൈനികരും ഉദ്യോഗസ്ഥരും തമ്മില്‍ ഉന്തും തള്ളും; സ്‌ട്രോങ് റൂം താക്കോലിനെച്ചൊല്ലി നാടകീയ രംഗങ്ങള്‍

Kerala
  •  7 days ago
No Image

ഓട്ടോ യാത്രയ്ക്കിടയില്‍ സംശയം, കള്ളന്മാരുമായി ഓട്ടോ ഡ്രൈവര്‍ പാഞ്ഞു പോയത് പൊലിസ് സ്റ്റേഷനിലേക്ക്; മാവൂരിലെ വന്‍ മോഷണം തടഞ്ഞു

Kerala
  •  7 days ago
No Image

ഫിഫ ലോകകപ്പ് 2026: റഫറിമാരുടെ പട്ടികയിൽ ഇടംനേടി ഖത്തർ സംഘം

qatar
  •  7 days ago
No Image

സീറ്റുകള്‍ കുത്തിനിറച്ചാല്‍ കാല്‍മുട്ട് കുടുങ്ങും; ബസുകളില്‍ നിശ്ചിത അകലം പാലിക്കണമെന്ന് നിര്‍ബന്ധം

Kerala
  •  7 days ago
No Image

സഊദിയിൽ ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദേശവുമായി സിവിൽ ഡിഫൻസ് | Saudi Weather updates

Weather
  •  7 days ago
No Image

മധ്യകേരളത്തിൽ വോട്ടൊഴുക്ക് ഉയരത്തിൽ; രണ്ട് ജില്ലകളിൽ പതിനാലിടത്ത് 80 ശതമാനം പിന്നിട്ടു

Kerala
  •  7 days ago