HOME
DETAILS

സ്ഥാനാര്‍ഥി നിര്‍ണയത്തിന് പിന്നാലെ ആര്‍.എസ്.പിയില്‍ തര്‍ക്കം രൂക്ഷം; രാജി പ്രഖ്യാപിച്ച മണ്ഡലം സെക്രട്ടറി യോഗത്തില്‍

  
Web Desk
March 04, 2026 | 10:38 AM

rsp-internal-rift-intensifies-after-candidate-selection

കൊല്ലം: ഇരവിപുരം സ്ഥാനാര്‍ഥി നിര്‍ണയത്തിന് ശേഷം സംഘര്‍ഷം രൂക്ഷമായതിന് പിന്നാലെ ഇന്നലെ ആര്‍.എസ്.പി യോഗത്തിലും സംഘര്‍ഷം.  സംസ്ഥാന ആക്ടിങ് സെക്രട്ടറി പങ്കെടുത്ത ആര്‍.എസ്.പി ഇരവിപുരം മണ്ഡലം കമ്മിറ്റി യോഗത്തിലാണ് സംഘര്‍ഷാവസ്ഥയുണ്ടായത്. 

യോഗത്തില്‍ മണ്ഡലം സെക്രട്ടറി നൗഷാദ് പങ്കെടുക്കാനെത്തിയതാണ് പ്രശ്‌നത്തിന് കാരണമായത്. പ്രേമചന്ദ്രന്റെ അനുകൂലികള്‍ നൗഷാദിനെ തടയുകയും ബിജു ലക്ഷ്മികാന്തന്‍ നൗഷാദ് ഒപ്പിടുന്നത് തടയുകയും ചെയ്തു.

പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ചെന്ന് പരസ്യ പ്രസ്താവന നടത്തുകയും സംസ്ഥാന നേതാക്കളെ അധിക്ഷേപിക്കുകയും ചെയ്ത നൗഷാദിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.  എന്നാല്‍ താന്‍ രാജിക്കത്ത് ഇതുവരെയും ആര്‍ക്കും കൊടുത്തിട്ടില്ലെന്നും തനിയ്ക്ക് പറയാനുള്ളത് പറഞ്ഞിട്ടേ രാജിക്കത്ത് കൊടുക്കൂ എന്നും നൗഷാദ് നിലപാടെടുത്തു. 

ഇരവിപുരത്ത് തന്റെ പേര് നേരത്തെ ഉയര്‍ന്നതിനു ശേഷം വെട്ടിയത് എന്തിനാണെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് നൗഷാദ് യോഗത്തില്‍ തന്നെ ഇരുന്നു. യോഗത്തില്‍ ഇരു ഗ്രൂപ്പുകളും കൈയ്യാങ്കളിയുടെ വക്കത്ത് എത്തിയെങ്കിലും മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് ശാന്തമാക്കി. 

ഷിബു ബേബി ജോണിന്റെ സമ്മര്‍ദത്തിന് വഴങ്ങി ഇരവിപുരത്ത് ആര്‍.എസ്.പി സ്ഥാനാര്‍ഥിയായി വിഷ്ണു മോഹനെ തീരുമാനിച്ചത് മുതല്‍ ആര്‍.എസ്.പിയില്‍ പൊട്ടിത്തെറിയുണ്ടായിരുന്നു. പാര്‍ട്ടി വിടുമെന്ന ഷിബു ബേബി ജോണിന്റെ ഭീഷണിക്ക് വഴങ്ങിയായിരുന്നു ഇരവിപുരത്ത് വിഷ്ണു മോഹനെ സ്ഥാനാര്‍ഥിയായി തീരുമാനിച്ചത്. 

പിന്നാലെ, ഇരവിപുരം മണ്ഡലം സെക്രട്ടറി എന്‍. നൗഷാദ് രാജിവയ്ക്കുകയും സംസ്ഥാന കമ്മിറ്റി അംഗം സജി ഡി. ആനന്ദ് പാര്‍ട്ടി വിടുകയും ചെയ്തിരുന്നു.

Internal tensions have intensified within the Revolutionary Socialist Party (RSP) following the recent candidate selection decision. A constituency secretary has reportedly announced his resignation during a party meeting, expressing strong dissatisfaction over the leadership’s choice of candidate.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടി.സി.എസ് നാസിക് കേസ്: പ്രധാന പ്രതിയുടെ തകര്‍ന്ന പ്രണയബന്ധം നിരപരാധികളുടെ ജീവിതം തകര്‍ത്തെന്ന് അറസ്റ്റിലായ ജീവനക്കാരന്റെ ഭാര്യ,ഹിന്ദുത്വ സംഘങ്ങള്‍ക്ക് പങ്കെന്നും ആരോപണം

National
  •  4 days ago
No Image

അടിസ്ഥാന സൗകര്യ വികസനത്തിൽ വിപ്ലവത്തിനൊരുങ്ങി യുഎഇ; 2026-ൽ നടപ്പാക്കുന്നത് മൾട്ടി ബില്യൺ ദിർഹം വികസന പദ്ധതികൾ

uae
  •  4 days ago
No Image

ഹോർമുസ് ഉപരോധം: യൂറോപ്യൻ വിമാനക്കമ്പനികൾ ഇന്ധനപ്രതിസന്ധിയിലേക്ക്, സർവിസുകൾ റദ്ദാക്കപ്പെടും, ടിക്കറ്റ് നിരക്ക് ‌ഉയരും

International
  •  4 days ago
No Image

സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം: സംഘ്പരിവാർ പ്രവർത്തകൻ അറസ്റ്റിൽ

National
  •  4 days ago
No Image

പിർലോയുടെ ശിഷ്യൻ, അറബിയിൽ പ്രാവീണ്യം; യുഎഇ ദേശീയ ടീമിൽ കളിക്കുന്നത് സ്വപ്നം കണ്ട് മലയാളി പയ്യൻ

uae
  •  4 days ago
No Image

കോഴിക്കോട് മുഖ്യഖാസിയായി ജമലുല്ലൈലി തങ്ങൾ ഇന്ന് സ്ഥാനമേൽക്കും

Kerala
  •  4 days ago
No Image

യുപി മതപരിവർത്തന നിരോധന നിയമം: വ്യാജ എഫ്.ഐ.ആറുകൾ വർധിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് അലഹബാദ് ഹൈക്കോടതി ┃in-depth

National
  •  4 days ago
No Image

കുവൈത്തിൽ ക്രിപ്‌റ്റോകറൻസി തട്ടിപ്പ്; വയോധികനെ കബളിപ്പിച്ച സംഘത്തിന് 10 വർഷം തടവും ലക്ഷങ്ങൾ പിഴയും ചുമത്തി

Kuwait
  •  4 days ago
No Image

മൂന്നില്‍ രണ്ട് ഭൂരിപക്ഷമില്ല; പ്രതിപക്ഷം ഒറ്റക്കെട്ടായി എതിര്‍ത്താല്‍ വനിതാ ബില്‍ പാസാക്കാന്‍ കേന്ദ്രം 'പാടുപെടും' 

National
  •  4 days ago
No Image

തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐ.സി.യു പ്രതിസന്ധിയിൽ: തുണികെട്ടി മറച്ച വാർഡുകളിൽ രോഗികൾ; ആശങ്കയറിയിച്ച് സർജറി വിഭാഗം മേധാവി

Kerala
  •  4 days ago