HOME
DETAILS

സ്വാശ്രയ കോളജുകളെ നിയന്ത്രിക്കാന്‍ ഓര്‍ഡിനന്‍സ്: മാനേജ്‌മെന്റുകളെ സഹായിക്കാനെന്ന് ആക്ഷേപം

  
backup
February 22, 2021 | 5:32 PM

ordinance-issue-private-college-news

തിരുവനന്തപുരം: സ്വാശ്രയ കോളജുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ സര്‍വകലാശാലകള്‍ക്ക് ചട്ടം രൂപവത്കരിക്കാനുള്ള അധികാരം നല്‍കുന്ന ഓര്‍ഡിനന്‍സ് മാനേജ്‌മെന്റുകളെ സഹായിക്കാനെന്ന് ആക്ഷേപം. സ്വാശ്രയ കോളജുകളെ നിയന്ത്രിക്കാന്‍ സര്‍വകലാശാലകള്‍ക്ക് ചട്ടങ്ങള്‍ രൂപവത്കരിക്കാനുള്ള അധികാരം നല്‍കുന്ന ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ കഴിഞ്ഞ ദിവസമാണ് ഒപ്പുവച്ചത്. ഇതോടെ ഓര്‍ഡിനന്‍സ് പ്രാബല്യത്തില്‍ വന്നു.
എന്നാല്‍ അധ്യാപക- അനധ്യാപകരുടെ ഗുണം ലക്ഷ്യമിട്ട് ഇറക്കിയ ഓര്‍ഡിനന്‍സ് കൂടുതല്‍ തിരിച്ചടി സൃഷ്ടിക്കുമെന്നാണ് അധ്യാപകരുടെ പ്രധാന ആശങ്ക. സ്വാശ്രയ കോളജുകളിലെ അധ്യാപക-അനധ്യാപകരുടെ സേവന-വേതന വ്യവസ്തകള്‍ നിര്‍ണയിക്കാനെന്ന പേരിലാണ് സര്‍ക്കാര്‍ പുതിയ ഓര്‍ഡിനന്‍സ് പുറത്തിറക്കിയത്. എന്നാല്‍ വേതന വ്യവസ്ഥയുമായി ബന്ധപ്പെട്ട് ശമ്പളം എത്ര നല്‍കണമെന്ന് കൃത്യമായി ഓര്‍ഡിനന്‍സില്‍ വ്യക്തമാക്കുന്നില്ല.

നിലവിലുള്ളത് പോലെ തന്നെ പുതിയ തസ്തികകളിലെ നിയമനത്തിന് അപേക്ഷ ക്ഷണിക്കാനും ശമ്പള സ്‌കെയില്‍, ഇന്‍ക്രിമെന്റ്, ഗ്രേഡ്, പ്രൊമോഷന്‍, നിയമന കാലയളവ്, ശമ്പളം, ബത്ത, അധിക സമയ ജോലി എന്നിവ നിര്‍ണയിക്കാനും മാനേജ്‌മെന്റിന് തന്നെയാണ് ഓര്‍ഡിനന്‍സില്‍ അധികാരമുള്ളത്. ഇത് മാനേജ്‌മെന്റിന്റെ അധികാര പരിധിയില്‍ നിന്നും ഒഴിവാക്കി അടിസ്ഥാന ശമ്പളം നിശ്ചയിച്ചിട്ടില്ലെന്നാണ് പ്രധാന ആക്ഷേപം.
ഇതിനു പുറമെ നിലവില്‍ ജോലി ചെയ്യുന്ന ദീര്‍ഘകാലം സര്‍വിസിലുള്ളവരെ പിരിച്ചുവിട്ട് പുതിയ ആളുകളെ എടുക്കാനുള്ള അധികാരവും പുതിയ ഓര്‍ഡിനന്‍സില്‍ ഉണ്ട്. സര്‍വിസിലുള്ളവര്‍ക്ക് യു.ജി.സി മാനദണ്ഡപ്രകാരമുള്ള യോഗ്യത ഇല്ലെന്ന് കാണിച്ച് അധ്യാപകരെ പുറത്താക്കാനുള്ള അവസരമാണ് ഇതുവഴി ഉണ്ടാവുക. ഇതിനു പുറമെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ മാനേജ്‌മെന്റിന് നേരിട്ട് അധികാരവും ഓര്‍ഡിനന്‍സില്‍ നല്‍കിയിട്ടുണ്ട്. ഇത് അധ്യാപകര്‍ക്ക് ദോഷം ചെയ്യുന്ന നിലപാടാണെന്നാണ് പ്രധാന ആരോപണം. ഇത് അതത് സര്‍വകലാശാലകള്‍ക്ക് നേരിട്ട് നല്‍കാനുള്ള സംവിധാനം നല്‍കണമെന്നാണ് അധ്യാപകരുടെ പ്രധാന ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിലെ പൂരി ആന്‍ഡ് കാരക് ശാഖകളില്‍ ഇനി കാര്‍ഡ് പേയ്‌മെന്റ് മാത്രം

Business
  •  5 days ago
No Image

രാഹുൽ ഈശ്വർ പരാതിക്കാരിയെ വീണ്ടും അധിക്ഷേപിച്ചു; ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലിസ് കോടതിയിൽ

Kerala
  •  5 days ago
No Image

അപരിചിത സന്ദേശങ്ങളും ലിങ്കുകളും കെണികളാവാം: യു.എ.ഇ സുരക്ഷാ വകുപ്പ്

uae
  •  5 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: ജയിലില്‍ വച്ച് തന്ത്രിക്ക് ദേഹാസ്വാസ്ഥ്യം, മെഡിക്കല്‍ കോളജിലേക്ക് മാറ്റുന്നു

Kerala
  •  5 days ago
No Image

തന്ത്രിയുടെ വീട്ടിൽ ഇന്ന് എസ്.ഐ.ടി പരിശോധിക്കാനിരിക്കെ വീട് സന്ദർശിച്ച് ബിജെപി നേതാക്കൾ; കുടുംബാംഗങ്ങളുമായി അടച്ചിട്ട മുറിയിൽ ചർച്ച

Kerala
  •  6 days ago
No Image

മധുരപാനീയങ്ങള്‍ക്ക് നികുതി കൂടും: നിയമഭേദഗതിയുമായി ബഹ്‌റൈന്‍; പഞ്ചസാരയുടെ അളവ് അടിസ്ഥാനമാക്കി പുതിയ നിരക്ക്

bahrain
  •  6 days ago
No Image

എസ്.ഐ.ആർ കരട് വോട്ടർ പട്ടിക പരിശോധനക്കായി മുസ്‌ലിം ലീഗിന്റെ പ്രത്യേക ജാഗ്രത ക്യാമ്പുകൾ ഇന്ന്

Kerala
  •  6 days ago
No Image

അയ്യപ്പന്റെ സ്വർണം കട്ടവരിൽ മന്ത്രിമാരും മുൻ മന്ത്രിമാരും ഉണ്ടെന്ന് രമേശ് ചെന്നിത്തല; സിപിഎം അറസ്റ്റിലായ നേതാക്കളെ രക്ഷിക്കാൻ ശ്രമിക്കുന്നു

Kerala
  •  6 days ago
No Image

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം; ഉച്ചയ്ക്ക് ശേഷം കേരളത്തിൽ മഴയെത്തിയേക്കും

Weather
  •  6 days ago
No Image

സ്വർണ്ണം വീണ്ടും കുതിക്കുന്നു; ഇന്നും വില വർധിച്ചു

Economy
  •  6 days ago