തിരിച്ചടിച്ച് ഉക്രൈന്; അഞ്ച് റഷ്യന്‍ വിമാനങ്ങള്‍ വെടിവെച്ചിട്ടെന്ന് അവകാശ വാദം
കീവ്: വ്യോമാക്രമണം തുടങ്ങിയ റഷ്യയ്ക്ക് തിരിച്ചടിയുമായി ഉക്രൈന്. അഞ്ച് റഷ്യന്‍ വിമാനങ്ങള്‍ വെടിവെച്ചിട്ടെന്നാണ് ഉക്രൈന്റെ അവകാശവാദം. ഉക്രൈന്റെ തലസ്ഥാനമായ കിയവില്‍ ആറിടത്ത് സ്ഫോടനമുണ്ടായതിനു പിന്നാലെയാണ് തിരിച്ചടി. റഷ്യയില്‍ സ്ഫോടനമുണ്ടായെന്ന് വാര്‍ത്താഏജന്‍സിയായ റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ഉക്രൈനെതിരെ സൈനിക നടപടിക്ക് റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിന് ഉത്തരവിട്ടതോടെയാണ് യുദ്ധം തുടങ്ങിയത്. ഉക്രൈനിലെ ഡോണ്‍ബാസ് മേഖലയിലേക്ക് കടക്കാനാണ് പുടിന് ആദ്യം സൈന്യത്തിന് നിര്‍ദേശം നല്‍കിയത്. മേഖലയില്‍ ഉക്രൈന്റെ ആക്രമണമുണ്ടാകുന്നുവെന്നാണ് റഷ്യയുടെ ആരോപണം. അതിന് തടയിടാന്‍ സൈനിക നടപടി വേണമെന്നാണ് പുടിന് വ്യക്തമാക്കിയത്.
ഉക്രൈനിലെ ഡൊനെറ്റ്സ്ക് മേഖലയിലെ ക്രമാറ്റോര്‍സ്കിലും വലിയ ശബ്ദം കേട്ടെന്ന് ബിബിസി, സിഎന്‍എന്‍ മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്തു. ഖാര്‍കിവ്, ഒഡെസ, കിഴക്കന്‍ ഡൊനെറ്റ്സ്ക് എന്നിവിടങ്ങളിലും സ്ഫോടനം നടന്നതായി റിപ്പോര്‍ട്ടുണ്ട്.
കിര്‍കിവ് നഗരം പുകയില്‍ മൂടിയെന്ന് മലയാളി വിദ്യാര്‍ഥികള്‍ പറഞ്ഞു. രണ്ട് മണിക്കൂര്‍ മുമ്പ് വരെ സ്ഫോടന ശബ്ദം കേട്ടു. രേഖകളും വെള്ളവും മാത്രമെടുത്ത് താമസ സ്ഥലം ഒഴിയാന്‍ നിര്‍ദേശം ലഭിച്ചു. ബങ്കറുകളിലേക്ക് മാറാനാണ് നിര്‍ദേശം ലഭിച്ചതെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.
ലോകരാജ്യങ്ങള്‍ ഇടപെടരുതെന്നും ശക്തമായി തിരിച്ചടിക്കുമെന്നും പുടിന് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."