HOME
DETAILS

രണ്ടുവയസുകാരിയുടെ ആരോഗ്യനിലയില്‍ പുരോഗതി; കുട്ടി സ്വയം പരുക്കേല്‍പ്പിച്ചതല്ലെന്ന് ഡോക്ടര്‍മാര്‍,അമ്മയും അമ്മൂമ്മയും ആത്മഹത്യക്ക് ശ്രമിച്ചു

  
backup
February 24, 2022 | 6:59 AM

2-year-old-baby-medical-condition-latest-news-2022

കൊച്ചി: തൃക്കാക്കരയില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ടരവയസുകാരിയുടെ ആരോഗ്യനിലയില്‍ പുരോഗതി.കുട്ടി കണ്ണ് തുറന്നു. അതേസമയം കുട്ടി സ്വയം പരുക്കേല്‍പ്പിച്ചതാണെന്ന വാദം ഡോക്ടര്‍മാര്‍ തള്ളി. കുട്ടിയെ എടുത്ത് ഉയര്‍ത്തി അതിശക്തമായി കുലുക്കിയാല്‍ ഉണ്ടാകുന്ന പരുക്കുകളാണ് കണ്ടത്. കുട്ടിക്ക് സ്വയം ഇത് ചെയ്യാന്‍ കഴിയില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

അതിനിടെ, കുട്ടിയുടെ അമ്മയും അമ്മൂമ്മയും രാത്രി ഒരു മണിയോടെ ആത്മഹത്യക്ക് ശ്രമിച്ചു. നേരത്തെയുള്ള നിര്‍ദ്ദേശപ്രകാരം സെക്യൂരിറ്റി നിരീക്ഷണത്തിലായിരുന്നു ഇവര്‍. ഉടനടി കണ്ടെത്തി ചികിത്സ നല്‍കി. ഇതേ അവസ്ഥയില്‍ അമ്മൂമ്മയും ആത്മഹത്യ ശ്രമം നടത്തി. ഐസിയുവിലേക്ക് മാറ്റി. ഇരുവരും അപകട അവസ്ഥ തരണം ചെയ്തുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

കുട്ടിക്ക് മര്‍ദ്ദനമേറ്റതിൽ ദുരൂഹത തുടരുകയാണ്. കുട്ടി സ്വയം വരുത്തി വെച്ച പരുക്കെന്ന് അമ്മ ഉൾപ്പടെയുള്ള ബന്ധുക്കൾ ആവർത്തിക്കുമ്പോൾ പൊലീസ് അന്വേഷണവും എങ്ങുമെത്തിയിട്ടില്ല. കുട്ടിക്ക് മർദ്ദനമേറ്റിട്ടുണ്ടെന്ന നിഗമനത്തിൽ തന്നെയാണ് അന്വേഷണമെന്ന് പൊലീസ് വ്യക്തമാക്കുന്നു. 

കുട്ടിയുടെയും കുടുംബത്തിന്‍റെയും ഒപ്പം താമസിച്ചിരുന്ന ആന്‍റണി ടിജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൈസൂരിൽ വെച്ചാണ് ആന്റണി ടിജിന് കസ്റ്റഡിയിലായത്. പൊലീസ് ആന്റണിയെ ചോദ്യം ചെയ്യുകയാണ്. കുട്ടിയുടെ അമ്മയുടെ സഹോദരിക്കും മകനും ഒപ്പമാണ് ആന്റണി മൈസൂരിൽ എത്തിയത്. മൂന്ന് പേരെയും ഇന്ന് കൊച്ചിയിൽ എത്തിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവിഷൻ ഫാൾ തടയാൻ അധ്യാപക-വിദ്യാർഥി അനുപാതം 40 ആക്കുന്നത് പരിഗണനയിൽ: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

Kerala
  •  a day ago
No Image

സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ എൽ.ഡി.എഫ് സർക്കാർ: മന്ത്രി സണ്ണി ജോസഫ്

Kerala
  •  a day ago
No Image

നായകനായി ശ്രേയസിന് ആദ്യ പരമ്പര നേട്ടം; സിംബാബ്‌വെയെ തകർത്തെറിഞ്ഞ് ഇന്ത്യ

International
  •  a day ago
No Image

പുതിയ മുൻഗണനാ കാർഡുടമകൾക്ക് അടുത്ത മാസം മൂന്ന് മുതൽ സൗജന്യ റേഷൻ; മണ്ണെണ്ണയും സ്പെഷ്യൽ അരിയും ഉടൻ

Kerala
  •  a day ago
No Image

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ  

Kerala
  •  a day ago
No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  a day ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  a day ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  a day ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  a day ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  a day ago