HOME
DETAILS
MAL
ലൈഫ് മിഷന് ക്രമക്കേട്: സന്തോഷ് ഈപ്പനെ പ്രതിയാക്കി ഇ.ഡി കേസെടുത്തു
backup
February 23 2021 | 06:02 AM
കൊച്ചി: ലൈഫ് മിഷന് ക്രമക്കേടില്‍ യുണിടാക് ഉടമ സന്തോഷ് ഈപ്പനെതിരേ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് കേസെടുത്തു.ഇന്ത്യന്‍ രൂപ വിദേശ കറന്‍സിയിലേക്ക് മാറ്റാന്‍ സന്തോഷ് ഈപ്പന് സ്വപ്ന അടക്കമുള്ള പ്രതികളെ സഹായിച്ചുവെന്നും ഇഡി പറയുന്നു. സന്തോഷ് ഈപ്പനെ ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് വിവരം.കള്ളപ്പണം വെളുപ്പിക്കല്‍ വകുപ്പുചേര്‍ത്താണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഡോളര്‍ മാറുന്നതിനായി സ്വപ്നയെ സന്തോഷ് ഈപ്പന് സഹായിച്ചിരുന്നു. നിലവില്‍ കേസില്‍ സന്തോഷ് ഈപ്പനെ മാത്രമാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. കൂടുതല്‍ പ്രതികള്‍ കേസിലുണ്ടെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."