മുഖംമിനുക്കി വിപണിപിടിക്കാന്‍ സ്വിഫ്റ്റ്; ടീസര്‍ പുറത്തിറക്കി
മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ സ്വിഫ്റ്റ് മുഖംമിനുക്കി വിപണിയിലെത്താന്‍ ഒരുങ്ങുന്നു. ഇക്കാര്യത്തില്‍ മാരുതി സുസുക്കി തന്നെ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിരിക്കുകയാണ് ഇപ്പോള്‍.
2021 സ്വിഫ്റ്റ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ടീസര്‍ ചിത്രങ്ങള്‍ പങ്കുവെച്ചാണ് മാരുതി ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. വാഹനം മാര്‍ച്ചോടെ വിപണിയില്‍ ഇടംപിടിക്കുമെന്നാണ് സൂചന. അതിന്റെ ഭാഗമായി പരിഷ്‌ക്കരിച്ച പതിപ്പിനെ കമ്പനി തങ്ങളുടെ ഔദ്യോഗിക വെബ്‌സെറ്റിലും ലിസ്റ്റുചെയ്തിട്ടുണ്ട്.
ഹണി കോംമ്പ് ഡിസൈനിലുള്ള ഗ്രില്ല്, ക്രോമിയം സ്ട്രിപ്പ് എന്നിവയാണ് ടീസറില്‍ എക്സ്റ്റീരിയറിനെ സംബന്ധിച്ച് നല്‍കിയിട്ടുള്ള സൂചന. ഐഡില്‍ സ്റ്റാര്‍ട്ട്‌സ്റ്റോപ്പ് സംവിധാനമുള്ള കെസീരീസ് എന്‍ജിന്‍, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോ ഗിയര്‍ ഷിഫ്റ്റ് ടെക്‌നോളജി, കളര്‍ മള്‍ട്ടി ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേ, സ്മാര്‍ട്ട് പ്ലേ സ്റ്റുഡിയോ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയും നല്‍കിയിട്ടുണ്ട്.
അകത്തളത്തിലെ മാറ്റങ്ങളെ സംബന്ധിച്ചിടത്തോളം, പുതിയ മാരുതി സ്വിഫ്റ്റ് ഫെയ്‌സ്‌ലിഫ്റ്റ് ഒരു കറുത്ത നിറത്തില്‍ പൂര്‍ത്തിയാക്കിയ ഇന്റീരിയര്‍ തന്നെയാകും വാഗ്ദാനം ചെയ്യുക.
ഹെഡ്‌ലൈറ്റ്, ഡിആര്‍എല്‍, ടെയില്‍ ലൈറ്റുകള്‍ എന്നിവ പൂര്‍ണ എല്‍ഇഡി ലൈറ്റിംഗായിരിക്കും. അതോടൊപ്പം ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റിയോടൊപ്പം 7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഉള്ള സ്മാര്‍ട്ട്‌പ്ലേ സ്റ്റുഡിയോ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം തുടങ്ങിയവയാകും പ്രധാന ഫീച്ചറുകള്‍.
നിലവിലെ എന്‍ജിന് പകരം 1.2 ലിറ്റര്‍ നാല് സിലിണ്ടര്‍ കെ12 എന്‍ ഡ്യുവല്‍ജെറ്റ് പെട്രോള്‍ എന്‍ജിനായിരക്കും ഇതില്‍ നല്‍കുക. 90 ബി.എച്ച്.പി.പവറും 113 എന്‍.എം.ടോര്‍ക്കുമാണ് എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. പുതിയ ഡിസയറില്‍ ഈ എന്‍ജിനാണ് കരുത്തേകുന്നത്.
നിലവില്‍ 1.2 ലിറ്റര്‍ നാല് സിലിണ്ടര്‍ K12M നാച്വറലി ആസ്പിരേറ്റഡ് എന്‍ജിനാണ് സ്വിഫ്റ്റില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് 82 ബി.എച്ച്.പി. പവറും 113 എന്‍.എം.ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 21.2 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് ഈ വാഹനം വാഗ്ദാനം ചെയ്യുന്നത്. മാനുവല്‍, എ.എം.ടി.ഗിയര്‍ബോക്‌സുകള്‍ സ്വിഫ്റ്റില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."