HOME
DETAILS
MAL
മഴവില്‍ നിറങ്ങള്‍ പ്രതിഫലിക്കുന്ന തണുത്തുറഞ്ഞ നയാഗ്ര; ചിത്രങ്ങള്‍ കാണാം
backup
February 23 2021 | 09:02 AM
ലക്ഷക്കണക്കിന് സഞ്ചാരികള്‍ക്ക് കാഴ്ച്ചവിരുന്നൊരുക്കുന്ന ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ നയാഗ്ര ഐതിശൈത്യകാലമായതോടെ മറ്റൊരു വിസ്മയക്കാഴ്ച്ചയാണ് ഒരുക്കിയിരിക്കുന്നത്. വെള്ളച്ചാട്ടത്തിന്റെ പലഭാഗങ്ങളും തണുത്തുറഞ്ഞിരിക്കുകയാണ്. ഐസ് രൂപത്തില്‍ വെള്ളച്ചാട്ടം താഴേക്ക് തൂങ്ങിക്കിടക്കുന്ന കാഴ്ച്ച കാണാന്‍ നിരവധി സന്ദര്‍ശകരാണ് എത്തുന്നത്.
നിലവില്‍ മൈനസ് 18 ഡിഗ്രി സെല്‍ഷ്യസ് ആണ് നയാഗ്രയിലെ താപനില. വെള്ളച്ചാട്ടത്തിലേക്കുള്ള വഴിയും വഴിയരികിലെ മരങ്ങളുമെല്ലാം ഐസ് കട്ടകളാല്‍ മൂടിയിട്ടുണ്ട്.
ഐസ്കട്ടകള്‍ക്കിടയിലൂടെ താഴേക്ക് പതിക്കുമ്പോള്‍ മഴവില്‍വര്‍ണങ്ങള്‍ പ്രതിഫലിക്കുന്നത് കാഴ്ച്ചക്കാര്‍ക്ക് ഇരട്ടിമധുരമാകുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."