HOME
DETAILS

ശക്തമായ ഉപരോധവുമായി ബ്രിട്ടന്‍; റഷ്യയിലെ ബാങ്കുകളുടെ ആസ്ഥികള്‍ മരവിപ്പിക്കും; കയറ്റുമതി നിരോധിച്ചു; അടിയന്തരമായി വെടിനിര്‍ത്തണമെന്ന് റഷ്യയോട് ഇന്ത്യ

  
backup
February 24 2022 | 17:02 PM

britain-imposes-strong-sanctions-banks-assets-will-be-frozen-1234

ന്യുഡല്‍ഹി: യുക്രെയ്‌നിലെ റഷ്യന്‍ ആക്രമണ പശ്ചാത്തലത്തില്‍ റഷ്യന്‍ പ്രസിഡന്റ് പുടിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചര്‍ച്ച നടത്തി. അല്‍പം മുമ്പ് മാത്രമായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. റഷ്യ അടിയന്തരമായി വെടിനിര്‍ത്തലിന് തയാറാകണമെന്ന് മോദി പുടിനോട് ആവശ്യപ്പെട്ടു. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ തുറന്ന ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേ സമയം ബ്രിട്ടന്‍ റഷ്യക്കെതിരേ ശക്തമായ ഉപരോധമേര്‍പ്പെടുത്തുവാന്‍ തീരുമാനിച്ചു. ബ്രിട്ടനിലെ റഷ്യന്‍ പൗരന്‍മാരുടെ ആസ്ഥികള്‍ മരവിപ്പിക്കുമെന്ന് ബ്രിട്ടന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അറിയിച്ചു. നൂറു പേര്‍ക്കാണ് സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്. റഷ്യയിലേക്കുള്ള കയറ്റുമതിയും ബ്രിട്ടണ്‍ നിരോധിച്ചു. ബാങ്കുകള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കുമുള്ള സാമ്പത്തിക ഇടപാടുകളും മരവിപ്പിക്കും.
എന്നാല്‍ നരേന്ദ്രമോദിയുടെ ആവശ്യങ്ങളോട് എന്താണ് പുടിന്റെ പ്രതികരണമെന്ന് അറിവായിട്ടില്ല. യുക്രൈനിലെ ഇന്ത്യക്കാരുടെ സുരക്ഷയില്‍ മോദി ആശങ്കയറിയിച്ചിട്ടുണ്ട്. ഇരുവരും സാഹചര്യം വിലയിരുത്തിയതായും വാര്‍ത്തകളുണ്ട്. അതേ സമയം റഷ്യ ചെര്‍ണോബില്‍ പിടിച്ചടക്കിയതായും സ്ഥിരീകരിക്കാത്ത വാര്‍ത്തയുണ്ട്.
അതേ സമയം യുക്രൈനില്‍ മരണസംഖ്യ ഉയരുകയാണ്. പോരാട്ടം രൂക്ഷമായി തുടരുമ്പോള്‍ മരണം നൂറു കടന്നിരിക്കുകയാണ്. എന്നാല്‍ ആക്രമണത്തെ ന്യായീകരിച്ച് റഷ്യന്‍ പ്രസിഡന്റ് പുടിന്‍ രംഗത്തെത്തി. യുക്രൈനില്‍ അധിനിവേശമല്ലാതെ മറ്റുമാര്‍ഗമില്ലെന്നായിരുന്നു അല്‍പം മുമ്പ് പുടിന്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. എന്തായാലും പുടുന്‍ തീകൊള്ളിക്കൊണ്ടാണ് തല ചൊറിയുന്നതെന്നാണ് സമാധാനകാംക്ഷികളുടെ വിലയിരുത്തല്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുരക്ഷാ ഉദ്യോഗസ്ഥരെ കൊല്ലാന്‍ പദ്ധതിയിട്ട മൂന്ന് പേരുടെ വധശിക്ഷ നടപ്പാക്കി സഊദി

Saudi-arabia
  •  a month ago
No Image

വിവാഹത്തിനു മുന്‍പ് ജനിതക പരിശോധന നിര്‍ബന്ധമാക്കി യുഎഇ

uae
  •  a month ago
No Image

മേപ്പാടിയില്‍ റവന്യൂ വകുപ്പ് പുതുതായി നല്‍കിയ കിറ്റും കാലാവധി കഴിഞ്ഞത്; ആരോപണവുമായി പഞ്ചായത്ത് ഭരണസമിതി

Kerala
  •  a month ago
No Image

അബഹയില്‍ സഊദി പൗരന്‍ വെടിയേറ്റ് മരിച്ചു; ആക്രമി പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ടു

Saudi-arabia
  •  a month ago
No Image

'നിരപരാധിത്വം കോടതിയില്‍ തെളിയിക്കും; ജയില്‍ മോചിതയായി പി.പി ദിവ്യ

Kerala
  •  a month ago
No Image

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  a month ago
No Image

ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി 211 കോടി; കെ.എസ്.ആര്‍.ടി.സിക്ക് 30 കോടി കൂടി സര്‍ക്കാര്‍ ധനസഹായം

Kerala
  •  a month ago
No Image

പോള്‍വാള്‍ട്ടില്‍ ദേശീയ റെക്കോഡ് മറികടന്ന് ശിവദേവ് രാജീവ്

Kerala
  •  a month ago
No Image

ശബരിമലയില്‍ പതിനാറായിരത്തോളം ഭക്തജനങ്ങള്‍ക്ക് ഒരേ സമയം വിരിവയ്ക്കാനുള്ള സൗകര്യം, ദാഹമകറ്റാന്‍  ചൂടുവെള്ളം എത്തിക്കും

Kerala
  •  a month ago
No Image

നീതി നിഷേധിക്കാന്‍ പാടില്ല; ദിവ്യയ്ക്ക് ജാമ്യം ലഭിച്ചതില്‍ സന്തോഷമെന്ന് പി.കെ ശ്രീമതി

Kerala
  •  a month ago