'സൈനിക നീക്കം നിര്‍ത്തിവയ്ക്കണം': ഫ്രഞ്ച് പ്രസിഡന്റ് പുടിനുമായി ഫോണില്‍ സംസാരിച്ചു
കീവ്: ഉക്രൈനെതിരായി റഷ്യയുടെ ആക്രമണം മൂര്‍ച്ഛിക്കുന്ന സാഹചര്യത്തില്‍ അനുനയ നീക്കവുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. അദ്ദേഹം പുടിനുമായി ഫോണില്‍ സംസാരിച്ചു.സൈനിക നീക്കം നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടതുള്‍പ്പടെ കാര്യങ്ങള്‍ വെട്ടിത്തുറന്ന് സംസാരിച്ചെന്ന് മാക്രോണ്‍ പറഞ്ഞു.
അതേസമയം ഉക്രൈന്‍ പ്രസിഡന്റ് ആവശ്യപ്പെട്ടത് കൊണ്ടാണ് വിളിച്ചതെന്നും സെലന്‍സ്‌കിക്ക് പുടിനെ വിളിക്കാന്‍ പറ്റുന്നില്ലെന്നും അതുകൊണ്ടാണ് വിളിച്ചതെന്നും മാക്രോണ്‍ വ്യക്തമാക്കി.
ഉക്രൈനില്‍ റഷ്യന്‍ ആക്രമണം തുടരുകയാണ്. യുദ്ധത്തിന്റെ രണ്ടാം ദിനത്തില്‍ കീവിന്റെ നഗരഹൃദയത്തില്‍ ആറ് ഉഗ്ര സ്‌ഫോടനങ്ങള്‍ നടന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. മരിച്ചവരുടെയോ നാശനഷ്ടങ്ങളുടെയോ കണക്കുകള്‍ ലഭ്യമായിട്ടില്ല. തലസ്ഥാനത്തിന്റെ പൂര്‍ണ നിയന്ത്രണം കൈപ്പിടിയിലാക്കുകയാണ് റഷ്യയുടെ ലക്ഷ്യം. അതേ സമയം ഉക്രൈന്‍ തിരിച്ചടിയും തുടങ്ങിയിട്ടുണ്ട്. ഒരു റഷ്യന്‍ യുദ്ധ വിമാനം വെടിവെച്ചിട്ടതായി ഉക്രൈന്‍ ആഭ്യന്തരമന്ത്രി വ്യക്തമാക്കി. എന്നാല്‍ ഇക്കാര്യം റഷ്യ സ്ഥിരീകരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."