HOME
DETAILS
MAL
പണിമുടക്ക്: ജീവനക്കാരും അധ്യാപകരും നോട്ടിസ് നല്കി
backup
August 18 2016 | 22:08 PM
കണ്ണൂര്‍: സെപ്തംബര്‍ രണ്ടിന് നടക്കുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി സംസ്ഥാന ജീവനക്കാരുടേയും അധ്യാപകരുടേയും സംയുക്തസമരസമിതിയുടെ നേതൃത്വത്തില്‍ ജില്ലാ കലക്ടര്‍ക്കും, തഹസില്‍ദാര്‍മാര്‍ക്കും പണിമുടക്ക് നോട്ടിസ് നല്കി. പണിമുടക്ക് നോട്ടിസ് നല്കുന്നതിനു മുന്നോടിയായി വിവിധ കേന്ദ്രങ്ങളില്‍ പ്രകടനങ്ങള്‍ നടന്നു. കണ്ണൂരില്‍ നടത്തിയ വിശദീകരണയോഗത്തില്‍ എം.വി ശശിധരന്, ബേബി കാസ്ട്രോ എന്നിവര്‍ സംസാരിച്ചു. സി ലക്ഷ്മണന് സ്വാഗതം പറഞ്ഞു. കുഞ്ഞിനാരായണന് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."