തിരിച്ചടിച്ച് ഉക്രൈന്‍; 3500 റഷ്യന്‍ സൈനികരെ വധിച്ചു; 14 വിമാനങ്ങള്‍ വെടിവച്ചിട്ടു, ആയുധം താഴെ വെക്കില്ലെന്ന് സെലന്‍സ്‌കി
കീവ്: ഉക്രൈന്‍ വീണെന്നും ഒരു പ്രതിരോധവുമില്ലാതെയാണ് റഷ്യ ആധിപത്യം നേടിയതെന്നുമുള്ള യുദ്ധ വാര്‍ത്തകള്‍ക്കിടെ പുതിയ അവകാശവാദങ്ങളുമായി ഉക്രൈന്‍. രണ്ടു ദിവസത്തിനിടെ 3500 റഷ്യന്‍ സൈനികരെ വധിച്ചതായി ഉക്രൈന്‍ സൈന്യം അവകാശപ്പെട്ടു. പതിനാലു റഷ്യന്‍ വിമാനങ്ങള്‍ വെടിവച്ചിട്ടതായും അവകാശപ്പെട്ടു.
കീവില്‍ കനത്ത പോരാട്ടത്തിലാണെന്നും തന്ത്രപ്രധാനമായ കെട്ടിടം പിടിക്കാനുള്ള ശ്രമം പരാജയപ്പെടുത്തിയതായും ഉക്രൈന്‍ അവകാശപ്പെട്ടു.
102 റഷ്യന്‍ ടാങ്കറുകളും എട്ടു ഹെലികോപ്റ്ററുകളും തകര്‍ത്തു. 536 സൈനിക വാഹനങ്ങളാണ് ഇതുവരെ യുക്രൈന്റെ പ്രതിരോധത്തില്‍ റഷ്യയ്ക്കു നഷ്ടമായതെന്നും സൈന്യം പറയുന്നു.
ആയുധം താഴെ വെക്കില്ലെന്നും കീഴടങ്ങില്ലെന്നും കീഴടങ്ങാന്‍ നിര്‍ദേശിച്ചുവെന്നത് തെറ്റായ പ്രചാരണമാണെന്നും സെലന്‍സ്‌കിയുടെ പുതിയവീഡിയോ പുറത്തുവന്നു. ഔദ്യോഗിക വസതിക്കു മുമ്പില്‍ നിന്നാണ് പുതിയ വീഡിയോ.
യുദ്ധത്തിന്റെ മൂന്നാം ദിനവും റഷ്യ ആക്രമണങ്ങള്‍ കടുപ്പിക്കുകയാണെന്നാണ് രാവിലെ പുറത്തുവന്ന വാര്‍ത്തകള്‍. പുലര്‍ച്ചെ അഞ്ച് സ്ഫോടനങ്ങളുണ്ടായി. ഒഡേസ തുറമുഖത്ത് റഷ്യ നടത്തിയ ആക്രമണത്തില്‍ രണ്ട് ചരക്ക് കപ്പലുകള്‍ തകര്‍ത്തു. ഒഡേസ തുറമുഖത്തെ മാള്‍ഡോവ, പനാമ കപ്പലുകളാണ് തകര്‍ത്തത്.
മെട്രോ സ്റ്റേഷനില്‍ നടന്ന സ്ഫോടനത്തില്‍ സ്റ്റേഷന്‍ തകര്‍ന്നു. യുക്രൈന് മേല്‍ റഷ്യ ആക്രമണങ്ങള്‍ കടുപ്പിച്ചതോടെ സ്വകാര്യ റഷ്യന്‍ വിമാനങ്ങള്‍ക്ക് ബ്രിട്ടന്‍ വ്യോമപാത നിരോധിച്ചു. യുക്രൈന്‍ തിരിച്ചടിച്ചതായുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. റഷ്യന്‍ വിമാനം വെടിവെച്ചിട്ടെന്നാണ് യുക്രൈന്‍ ഇന്നലെ അവകാശപ്പെട്ടത്.
അതേ സമയം റഷ്യന്‍ സൈന്യം ഉക്രൈനില്‍ നിന്ന് പിന്‍മാറണമെന്ന യു.എന്‍ രക്ഷാ സമിതിയിലെ പ്രമേയം റഷ്യ വീറ്റോ ചെയ്തു. അമേരിക്കയടക്കം 11രാജ്യങ്ങള്‍ പ്രമേയത്തെ പിന്തുണച്ചു. അതേ സമയം വോട്ടെടുപ്പില്‍ നിന്നും ഇന്ത്യയും ചൈനയും യു.എ.ഇയും വിട്ടുനിന്നു.
ഐക്യരാഷ്ട്ര സഭയിലെ പ്രമേയത്തില്‍ നിന്ന് വിട്ടു നിന്നത് സമാധാന നീക്കങ്ങള്‍ക്ക് ഇടം കൊടുക്കാനെന്നാണ് ഇന്ത്യയുടെ വിശദീകരണം. ചര്‍ച്ചയുടെ വഴിയിലേക്ക് ഇരുപക്ഷവുമെത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഇന്ത്യ പ്രതീക്ഷ പ്രകടിപ്പിച്ചു. നയതന്ത്ര ചര്‍ച്ചയിലൂടെയാണ് പ്രശ്‌നം പരിഹരിക്കേണ്ടതെന്നും മനുഷ്യക്കുരുതിയില്ലാതാക്കാണമെന്നും ഇന്ത്യന്‍ പ്രതിനിധി ടി.എസ് തിരുമൂര്‍ത്തി വിശദീകരിച്ചു.
Не вірте фейкам. pic.twitter.com/wiLqmCuz1p
— Володимир Зеленський (@ZelenskyyUa) February 26, 2022
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."