ഉക്രൈന്‍ പൗരന്റെ കാറിന് മുകളിലേക്ക് റഷ്യന്‍ ടാങ്കര്‍ ഇടിച്ചുകയറ്റി; അത്ഭുതകരമായി രക്ഷപ്പെട്ട് വയോധികന്‍
കീവ്: ഉക്രൈന്‍ യുദ്ധഭൂമിയില്‍ നിന്നും വിവിധ തരം വീഡിയോകളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അതിനിടെ, ഒരു അത്ഭുത രക്ഷപ്പെടലിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. റഷ്യന്‍ ടാങ്ക്, എതിര്‍ദിശയില്‍ സഞ്ചരിക്കുന്ന ഉക്രൈന്‍ പൗരന്റെ കാറിന്റെ മുകളിലൂടെ കയറ്റുന്ന രംഗങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
Za sve one koji ne žele da vide šta Putin radi u Ukrajini.
— Balša Božović (@Balshone) February 25, 2022
Ruski narod ne stoji iza ovoga. Ovo je Putinov lični rat.
Na obraz medjunarodnoj zajednici koja ovo nemo posmatra.#Ukraine pic.twitter.com/aqfhpMuX9A
കാറിലേക്ക് റഷ്യന്‍ സൈന്യം മനപൂര്‍വം ടാങ്ക് ഇടിച്ചുകയറ്റുകയായിരുന്നു. തകര്‍ന്ന കാറില്‍ നിന്നും ഉക്രൈന്‍ പൗരന്‍ അത്ഭുതകരമായി രക്ഷപ്പെടുന്നത് മറ്റൊരു വീഡിയോയില്‍ കാണാം. ഒരുകൂട്ടം ആളുകളുടെ ശ്രമഫലമായിട്ടാണ് കാറിലുണ്ടായിരുന്ന വയോധികനെ രക്ഷപ്പെടുത്തിയത്.
Amazingly the driver of the car, that a Russian armoured vehicle ran over, survived. pic.twitter.com/KwzbTHEMdj
— Haggis_UK ?? ?? (@Haggis_UK) February 25, 2022
അതേസമയം, ഉക്രൈന്‍ തലസ്ഥാനമായി കീവില്‍ റഷ്യയുടെ ആക്രമണം തുടരുകയാണ്. ശനിയാഴ്ച്ച നഗരത്തിലെ പാര്‍പ്പിട സമുച്ചയത്തില്‍ മിസൈലുകള്‍ പതിച്ച് വന്‍ നാശനഷ്ടങ്ങളാണ് ഉണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."