ലിവിവില്‍ റഷ്യന്‍ സേനയുടെ ആക്രമണം; തിരിച്ചടിച്ചെന്ന് മേയര്‍; 198 ഉക്രൈന് പൗരന്മാര് കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രി
കീവ്: പോളണ്ടിന്റെ അതിര്‍ത്തിക്കടുത്തുള്ള പടിഞ്ഞാറന്‍ നഗരമായ ലിവിവില്‍ റഷ്യന്‍ സൈന്യത്തിന്റെ ആക്രമണം. ഉക്രെയ്നിലെ ഏഴാമത്തെ വലിയ നഗര കേന്ദ്രത്തില്‍ നിന്ന് 56 മൈല്‍ അകലെയുള്ള ഒരു ചെറിയ നഗരമായ ബ്രോഡിയില് റഷ്യ ഏകദേശം 60 സൈനികരെയും മൂന്ന് ഹെലികോപ്റ്ററുകളും ഇറക്കിയതായി മേയര്‍ ആന്ദ്രേ സഡോവി അറിയിച്ചു.
സൈന്യത്തിനു നേരെ ശക്തമായി തിരിച്ചടിച്ചെന്നും അധിനിവേശക്കാരെ പിന്തിരിപ്പിക്കാനും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാനുമുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇതുവരെ, മിക്ക പോരാട്ടങ്ങളും ഉക്രെയ്നിന്റെ കിഴക്ക്, വടക്ക്, തെക്ക് എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കുന്നു.
അതിനിടെ മൂന്ന് കുട്ടികളടക്കം 198 പേര് റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് ഉക്രൈന് ആരോഗ്യമന്ത്രി ഒലെഹ് ലിയാഷ്കോ അറിയിച്ചു. 1,115 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ 33 കുട്ടികളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."