2024 റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ട്രംപായിരിക്കുമെന്ന് മിറ്റ് റോംനി
ഫെബ്രുവരി 23 ചൊവ്വാഴ്ച ന്യൂയോര്‍ക്ക് ടൈംസ്ഡീന്ബുക്ക് വെര്‍ച്വല്‍ അഭിമുഖത്തിലാണ് മീററ് റോംനി തന്റെ അഭിപ്രായം അസന്നിഗ്ദമായി രേഖപ്പെടുത്തിയത്. 2024 ലെ തിരഞ്ഞെടുപ്പില്‍ ട്രംപ് മത്സരിക്കുമോ എന്നെനിക്കറിയില്ല. മത്സരിക്കാന്‍ തീരുമാനിച്ചാല്‍ അദ്ദേഹമായിരിക്കും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയെന്ന് അദ്ദേഹം പറഞ്ഞു.
2020- 2024 വര്‍ഷങ്ങളില്‍ എന്തുസംഭവിക്കുമെന്നും എനിക്കറിയില്ല. എന്നാല്‍ ട്രംപിനെ പിന്തുണക്കുന്ന വലിയൊരു വിഭാഗം ആളുകള്‍ ഇന്നും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലുണ്ടെന്നത് പരമാര്‍ഥമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ട്രംപിന്റെ കടുത്ത എതിരാളിയും, ട്രംപിന്റെ ആദ്യ ഇംപീച്ച്മെന്റ് ട്രയലില്‍ ട്രംപ് കുറ്റക്കാരനാണെന്ന് വാദിച്ച ഡമോക്രാറ്റ് പാര്‍ട്ടിക്കൊപ്പം വോട്ടുചെയ്ത ഏക റിപ്പബ്ലിക്കന്‍ സെനറ്ററുമാണ് മിറ്റ് റോംനി. രണ്ടാമത് ഇംപീച്ച്മെന്റ് ട്രയലില്‍ വീണ്ടും മിറ്റ് റോംനി ട്രംപിനെതിരെ വോട്ടു ചെയ്തെങ്കിലും മറ്റ് ആറ് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ കൂടി റോംനിക്കൊപ്പം ചേര്‍ന്നിരുന്നു റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ ഇതിനകം തന്നെ ട്രമ്പിനെതിരെയുള്ള വിമര്‍ശനകള്‍ക്ക് മയം വരുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."