ഖത്തറിൽ സ്വകാര്യ സ്കൂളുകളിൽ ഫീസ് ഉയർത്താനുള്ള നീക്കത്തിനെതിരെ രക്ഷിതാക്കൾ രംഗത്ത്
ദോഹ: ഖത്തറിലെ സ്വകാര്യ സ്കൂളുകളില്‍ ഫീസ് വര്‍ധിപ്പിക്കാന്‍ ആഗ്രഹിക്കുന്ന സ്ക്കൂളുകള്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നീക്കത്തിനെതിരെ രക്ഷിതാക്കള്‍ രംഗത്ത്. കൊവിഡ് ജീവിതത്തിന്റെ താളം തെറ്റിക്കുകയും സാമ്പത്തിക രംഗം തകര്‍ന്നടിയുകയും ചെയ്ത സാഹചര്യത്തില്‍ ഒരു സ്കൂളിനും ഫീസ് വര്‍ധിപ്പിക്കുവാന്‍ അനുമതി നല്‍കരുതെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.
പല കുടുംബങ്ങളും നിലനില്പിനുളള പോരാട്ടത്തിലാണ്. ഈ സന്ദര്‍ഭത്തില്‍ ഫീസ് വര്‍ധിപ്പിക്കുക തികച്ചും അനുചിതമാകും. ശക്തമായ സോഷ്യല്‍ മീഡിയ കാമ്പയിനുമായാണ് രക്ഷിതാക്കള്‍ രംഗത്തുവന്നിരിക്കുന്നത്.
ഖത്തറില്‍ ഇതിനകം തന്നെ സ്വകാര്യ സ്കൂളുകളിലെ ഫീസ് ഉയര്‍ന്നതാണ്. അതിനാല്‍ ഈ വസ്തുത കണക്കിലെടുക്കാതെയാണ് മന്ത്രാലയം ഫീസ് വര്‍ധനവിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നതെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. അതോടൊപ്പം സ്കൂള്‍ ഫീസ് തുടര്‍ച്ചയായി വര്‍ധിക്കുന്നത് അവസാനിക്കാത്ത പ്രശ്നമായി മാറിയിരിക്കുകയാണ്. സ്വകാര്യ സ്കൂളുകള്‍ക്കുള്ള ട്യൂഷന് ഫീസ് വര്‍ധനവ് ഓരോ മൂന്ന് വര്‍ഷത്തിലും നടക്കുന്നു, ഇത് ഞങ്ങളുടെ സ്വകാര്യ വിദ്യാഭ്യാസ സമ്പ്രദായത്തെ ഏറ്റവും ചെലവേറിയ ഒന്നാക്കി മാറ്റുന്നുവെന്ന് രക്ഷിതാക്കള്‍ പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."