HOME
DETAILS

അയാള്‍ ആത്മലേഖനം-7; ഫലിതം

  
backup
February 27 2022 | 08:02 AM

%e0%b4%85%e0%b4%af%e0%b4%be%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%86%e0%b4%a4%e0%b5%8d%e0%b4%ae%e0%b4%b2%e0%b5%87%e0%b4%96%e0%b4%a8%e0%b4%82-7-%e0%b4%ab%e0%b4%b2%e0%b4%bf%e0%b4%a4%e0%b4%82

സുറാബ്


നര്‍മം ചിരിയുടെ ഉപജ്ഞാതാവാണ്. ചിലര്‍ക്ക് ദോഷൈകമോ കരച്ചിലോ ആകും. നര്‍മം പറയുന്നതുതന്നെ വലിയ നര്‍മമാണ്. അത് പറഞ്ഞു ഫലിപ്പിക്കുമ്പോഴാണ് കുഞ്ചന്‍നമ്പ്യാരോ സഞ്ജയനോ ഒക്കെ ആകുന്നത്.


എഴുത്തുകാരന് നര്‍മബോധം വേണം. വായനക്കാര്‍ക്ക് അത് പകരുമ്പോള്‍ അക്ഷരങ്ങള്‍ ചെരിഞ്ഞ് പോകരുത്. ശ്രദ്ധിക്കണം. അറിയാതെ അക്ഷരങ്ങള്‍ ചെരിഞ്ഞാല്‍ വായന പിന്നെ തെറ്റിപ്പോകും. തലകുത്തി മറിയും. നര്‍മം ഒരു കഴിവാണ്. മറ്റുള്ളവരെ ചിരിപ്പിക്കുമ്പോള്‍ സ്വയം ചിരിക്കാനാവാത്ത ഫലിതം. ആ ഫലിതം വേദനയാണ്. ആത്മസംഘര്‍ഷമാണ്.
അയാള്‍ ഒരു നര്‍മപ്രിയനാണ്. അതുകൊണ്ടാണ് സുഹൃത്തുക്കള്‍പോലും പറയുന്നത് ''നിങ്ങളിലൊരു സുബ്ബയ്യാപ്പിള്ള ഒളിഞ്ഞിരിപ്പുണ്ട്.''
അയാള്‍ക്ക് എന്തും തമാശയാണ്. ഒരിക്കല്‍ കുടുംബത്തിലും തമാശ വീശിയപ്പോള്‍ പെങ്ങള്‍ പിണങ്ങിപ്പോയി. അളിയനെക്കുറിച്ച് എന്നും പരാതിയാണ്. നേരെ നോക്കുന്നില്ലെന്നും വളഞ്ഞവഴിയില്‍ നടക്കുന്നു എന്നും. അതു കേട്ടപ്പോള്‍ അയാള്‍ പെങ്ങളോടു പറഞ്ഞു: ''അതിന് അളിയനെങ്ങനെ നേരെ നോക്കും. അവന് കോങ്കണ്ണല്ലേ?''


ഒരു കോങ്കണ്ണ് സൃഷ്ടിച്ച ഭൂകമ്പം തറവാട്ടില്‍ ഇന്നും അവശേഷിക്കുന്നു. അതിനുശേഷം കുടുംബവഴക്ക്, സ്വത്തോഹരി, ഹോ, ഒന്നും പറയേണ്ട. അങ്ങനെ അതിരും പതിരുമായി ചിലര്‍ പറന്നുപോയി. ആശ്വാസം. എന്നിട്ടും അയാള്‍ പഠിച്ചില്ല, നര്‍മത്തിന്റെ ഏടാകൂടങ്ങള്‍.


നര്‍മത്തിലുമുണ്ട് സ്ത്രീലിംഗവും പുരുഷലിംഗവും. തമ്മില്‍ കൂടിച്ചേരുമ്പോള്‍ പൊട്ടിച്ചിരിയാകും. അല്ലെങ്കില്‍ പൊട്ടിത്തെറിയാകും. തിരിച്ചും മറിച്ചും വായിക്കുമ്പോള്‍ അറിയാതെ വന്നുപോയ അപായം. ബഷീര്‍ ഫലിതവും വി.കെ.എന്‍ ഫലിതവും നാടകാചാര്യന്‍ എന്‍.എന്‍ പിള്ളയുടെ ഫലിതവും കൂട്ടിവായിക്കുക. ചിരിയുടെ അശ്ലീലവും ദുശ്ശീലവും വായിക്കാനാകും. അതൊക്കെ കഥാപാത്രങ്ങളുടെ സ്വഭാവരീതികളാണ്.


പഠിച്ച എല്ലാ പാഠങ്ങളിലും അയാള്‍ കുറിച്ചുവെച്ചു, നര്‍മം സൂക്ഷിച്ചു ഉപയോഗിക്കുക. രാവിലെ കഴിക്കുന്നത് ഉച്ചയ്ക്ക് കഴിക്കരുത്. പിന്നെ രാത്രി ഇല്ലാതായിപ്പോകും.
ക്ഷോഭിക്കുന്നവരുടെ സുവിശേഷത്തില്‍ കെ.പി അപ്പന്റെ സൗന്ദര്യം നര്‍മമാണ്. ഭാഷയുടെ അലങ്കാരങ്ങള്‍. വിമര്‍ശനത്തിന്റെ ധാര്‍ഷ്ട്യമായ കാഴ്ച്ചപ്പാടുകള്‍.
വൈദ്യരെ കണ്ടു രോഗം പറഞ്ഞു. മരുന്നു തന്നില്ല. തന്നത് ഒരു പേനയും ഒരു കുപ്പി മഷിയും. പണ്ട് തറവാട്ടില്‍ ഇതുപോലെ ഒരാളുണ്ടായിരുന്നുപോലും. കുറേ പേനയും മഷിയും വറ്റിച്ചവന്‍.
അപ്പോള്‍ വൈദ്യന്‍ മഷിയും പേനയും തന്നത് എഴുതാനായിരുന്നില്ലേ? അല്ലെങ്കില്‍ ഇനി എന്തെഴുത്ത്? എഴുതിയതൊക്കെ തലതിരിയുന്നു.
എന്തോ, എവിടേയോ അയാള്‍ക്കു പരുക്കുകള്‍ പറ്റുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago