ശുഭം
അഹമ്മദാബാദ്: ആവേശം മാറിമറിഞ്ഞ മത്സരത്തില്‍ എല്ലാം നല്ല രീതിയില്‍ അവസാനിച്ചതിന്റെ സന്തോഷത്തില്‍ ടീം ഇന്ത്യ. ഇന്നലെ നടന്ന മൂന്നാം ടെസ്റ്റില്‍ സ്പിന്നര്‍മാരുടെ ഈറ്റില്ലമായി മാറിയ അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്‌റ്റേഡിയത്തിലെ പിങ്ക് ബോള്‍ ടെസ്റ്റിലാണ് ഇന്ത്യ പത്തു വിക്കറ്റിന്റെ ഉജ്ജ്വല ജയം ആഘോഷിച്ചത്. 33 റണ്‍സിന്റെ ലീഡ് മാത്രമേ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യക്കു നേടാനായുള്ളൂവെങ്കിലും ര@ണ്ടാമിന്നിങ്‌സില്‍ വെറും 81 റണ്‍സിന് ഇംഗ്ല@ണ്ടിനെ എറിഞ്ഞിട്ട് ഇന്ത്യ വിജയലക്ഷ്യം 50ല്‍ താഴെയായി ഒതുക്കി. ര@ണ്ടാമിന്നിങ്‌സില്‍ ഇംഗ്ല@ണ്ട് നിരയില്‍ മൂന്നു പേര്‍ മാത്രമേ ര@ണ്ടക്ക സ്‌കോര്‍ നേടിയുള്ളൂ. 25 റണ്‍സെടുത്ത ബെന്‍ സ്‌റ്റോക്‌സാണ് സന്ദര്‍ശകരുടെ ടോപ്‌സ്‌കോറര്‍.
34 ബോളുകള്‍ നേരിട്ട അദ്ദേഹം മൂന്നു ബൗണ്ട@റികളും നേടി. ക്യാപ്റ്റന്‍ ജോ റൂട്ട് (19), ഓലി പോപ്പ് (12) എന്നിവരാണ് രണ്ട@ക്കം കടന്ന മറ്റുള്ളവര്‍. ഇന്ത്യയുടെ മൂന്നു സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാര്‍ ചേര്‍ന്നാണ് ഇംഗ്ല@ണ്ടിനെ തരിപ്പണമാക്കിയത്. ആദ്യ ഇന്നിങ്‌സിനു സമാനമായി അഞ്ചു വിക്കറ്റുകളുമായി അക്‌സര്‍ പട്ടേല്‍ ര@ണ്ടാമിന്നിങ്‌സിലും ഇന്ത്യന്‍ ബൗളിങിലെ അമരക്കാരനായി. ആര്‍ അശ്വിന്‍ നാലു വിക്കറ്റെടുത്ത് മികച്ച പിന്തുണയേകി. ശേഷിച്ച ഒരു വിക്കറ്റ് വാഷിങ്ടണ്‍ സുന്ദറിനാണ്. ഇന്ത്യക്കെതിരേ ടെസ്റ്റില്‍ ഇംഗ്ല@ണ്ടിന്റെ ഏറ്റവും ചെറിയ ടോട്ടല്‍ കൂടിയാണ് ഇത്. 1971ലെ ഓവല്‍ ടെസ്റ്റില്‍ 101 റണ്‍സിനു പുറത്തായതായിരുന്നു നേരത്തേയുള്ള നാണക്കേടിന്റെ റെക്കോര്‍ഡ്. മറ്റൊരു നാണക്കേട് കൂടി ഇംഗ്ല@ണ്ടിന് ഇവിടെ പേറേ@ണ്ടിവന്നു. 1983-84നു ശേഷം ടെസ്റ്റില്‍ രണ്ട@ിന്നിങ്‌സുകളിലായി ഇംഗ്ല@ണ്ടിന്റെ ഏറ്റവും ചെറിയ ടോട്ടലാണ് അഹമ്മദാബാദിലേത്. 83-84ല്‍ ന്യൂസിലാന്‍ഡിനെതിരേ ക്രൈസ്റ്റ്ചര്‍ച്ചില്‍ രണ്ട@ിന്നിങ്‌സുകളിലായി 175 റണ്‍സായിരുന്നു ഇംഗ്ല@ണ്ട് നേടിയത്.
നേരത്തേ ഇംഗ്ല@ണ്ടിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 112 റണ്‍സിനു മറുപടിയില്‍ ര@ണ്ടാംദിനം ഇന്ത്യ 145 റണ്‍സിനു കൂടാരം കയറിയിരുന്നു. മൂന്നു വിക്കറ്റിന് 99 റണ്‍സെന്ന നിലയില്‍ ര@ണ്ടാംദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യന്‍ താരങ്ങളുടെ ഘോഷയാത്രയാണ് പിന്നീട് കണ്ട@ത്. 46 റണ്‍സെടുക്കുന്നതിനിടെ ശേഷിച്ച ഏഴു വിക്കറ്റുകളും ഇന്ത്യ കൈവിട്ടു.
പേസര്‍മാര്‍ നിസ്സഹായരായ പിച്ചില്‍ ഇംഗ്ല@ണ്ടിന്റെയും സ്പിന്നര്‍മാര്‍ അഴിഞ്ഞാടി. അഞ്ചു വിക്കറ്റെടുത്ത നായകന്‍ ജോ റൂട്ടും നാലു വിക്കറ്റ് പിഴുത ജാക്ക് ലീച്ചുമാണ് ഇന്ത്യയെ വരിഞ്ഞുകെട്ടിയത്. ജോഫ്ര ആര്‍ച്ചര്‍ക്കു ഒരു വിക്കറ്റ് ലഭിച്ചു.
6.2 ഓവറില്‍ മൂന്നു മെയ്ഡനുള്‍പ്പെടെ എട്ടു റണ്‍സ് മാത്രം വിട്ടുകൊടുത്താണ് റൂട്ട് അഞ്ചു പേരെ മടക്കിയത്. ടെസ്റ്റില്‍ റൂട്ടിന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം കൂടിയാണിത്. പിങ്ക് ബോള്‍ ടെസ്റ്റായിരുന്നിട്ട് പോലും പിച്ച് സ്പിന്നര്‍മാര്‍ക്കു അനുകൂലമാണെന്നു ആദ്യദിനം തന്നെ തെളിഞ്ഞിരുന്നു. രണ്ട@ാംദിനത്തിലും ഇതില്‍ മാറ്റമു@ണ്ടായില്ല. റണ്‍സ് നേടാന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരും നന്നായി വിയര്‍ത്തു. ഓപ്പണര്‍ രോഹിത് ശര്‍മയ്‌ക്കൊഴികെ (66) മറ്റാര്‍ക്കും ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ ചെറുത്തുനില്‍ക്കാനായില്ല. 96 ബോളുകള്‍ നേരിട്ട ഹിറ്റ്മാന്‍ ബൗണ്ട@റികളോടെയാണ് റണ്‍സെടുത്തത്. നായകന്‍ വിരാട് കോഹ്‌ലിയാണ് (27) 20ന് മുകളില്‍ സ്‌കോര്‍ ചെയ്ത മറ്റൊരു താരം. ആര്‍ അശ്വിന്‍ (17), ശുഭ്മാന്‍ ഗില്‍ (11), ഇഷാന്ത് ശര്‍മ (10) എന്നിവരാണ് രണ്ട@ക്കം കടന്ന മറ്റുള്ളവര്‍. ചേതേശ്വര്‍ പുജാര (0), വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ (7), റിഷഭ് പന്ത് (1), വാഷിങ്ടണ്‍ സുന്ദര്‍ (0), അക്ഷര്‍ പട്ടേല്‍ (0) എന്നിവരെല്ലാം വന്നതും പോയതും പെട്ടെന്നായിരുന്നു.
വിജയ ലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഇന്ത്യ പതിയെയാണ് തുടങ്ങിയത്. രോഹിതും ഗില്ലും ശ്രദ്ധിച്ച് കളിച്ചായിരുന്നു ഇന്ത്യയുടെ രണ്ടാമിന്നിങ്‌സ് ബാറ്റിങ് തുടങ്ങിയത്. ഇരുവരും വിക്കറ്റൊന്നും തുലക്കാതെ കളിച്ചതോടെ ഇന്ത്യ പത്തുവിക്കറ്റിന്റെ വിജയം സ്വന്തമാക്കുകയായിരുന്നു. 25 പന്തില്‍ 25 റണ്‍സുമായി രോഹിത് ശര്‍മയും 21 പന്തില്‍ 15 റണ്‍സുമായി ശുഭ്മാന്‍ ഗില്ലും ഔട്ടാകാതെ നിന്നു. എട്ട് ഓവര്‍ മാത്രമേ ഇന്ത്യയുടെ രണ്ടാമിന്നിങ്‌സ് ബാറ്റിങ് നീണ്ടുനിന്നുള്ളു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."