പി.എസ്.സി സമരത്തില്‍ മുഖ്യമന്ത്രി ഇടപെടുന്നു; സമരക്കാരുമായി മന്ത്രി ബാലന് ചര്‍ച്ച നടത്തും
തിരുവനന്തപുരം: ലാസ്റ്റ്ഗ്രേഡ് റാങ്ക് ഹോള്‍ഡര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍. സമരക്കാരുമായി ചര്‍ച്ച നടത്താന്‍ മന്ത്രി എ.കെ ബാലനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി.
മന്ത്രിയുടെ ഓഫിസില്‍ വെച്ച് 28 ന് ചര്‍ച്ച നടക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന് വ്യക്തമായ സാഹചര്യത്തില്‍ കൂടിയാണ് ഒത്തുതീര്‍പ്പിനുള്ള സര്‍ക്കാര്‍ ഇടപെടല്‍. സി.പി.ഒ ലിസ്റ്റ് നീട്ടാന്‍ സര്‍ക്കാരിനുള്ള പരിമിതികള്‍, ലാസ്റ്റ് ഗ്രേഡ് ലിസ്റ്റിനായി കൈക്കൊണ്ട നടപടികള്‍ എന്നിവ മന്ത്രി വിശദീകരിക്കും.
മന്ത്രിതല ചര്‍ച്ചകള്‍ക്ക് മുന്നോടിയായി ഉദ്യോഗാര്‍ഥികള്‍ ഡി.വൈ.എഫ്.ഐ നേതാക്കളുമായി ചര്‍ച്ച നടത്തി. സാധാരണ കൂടിക്കാഴ്ചയായിരുന്നുവെന്നും സമരക്കാരോട് അഭിപ്രായ വ്യത്യാസമില്ലെന്നും ഇതിനെ മറയാക്കുന്ന ചിലരോട് മാത്രമാണ് അഭിപ്രായ വ്യത്യാസമെന്നുമാണ് സമരക്കാരുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം എ എ റഹീം മാധ്യമങ്ങളോട് പ്രതികരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."