ജില്ലാ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിന് തുടക്കമായി
കൊച്ചി: അറുപതാമത് ജില്ല അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിന് മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ തുടക്കമായി. മീറ്റിന്റെ ആദ്യദിനം പിന്നിടുമ്പോള്‍ 356 പോയിന്റുമായി കോതമംഗലം മാര്‍ അത്തനേഷ്യസ് (എം.എ) അത്‌ലറ്റിക് അക്കാദമി മുന്നിലെത്തി. 256 പോയിന്റോടെ കോതമംഗലം മാര്‍ബേസില്‍ സ്‌കൂള്‍ രണ്ടാം സ്ഥാനത്തുണ്ട്. കോതമംഗലം സെന്റ് ജോര്‍ജ്ജ് സ്‌കൂളാണ് 214 പോയിന്റുമായി മൂന്നാം സ്ഥാനത്ത്. എം.എ അക്കാദമിയുടെ ഡെനില്‍ വി.എസ് (11 സെക്കന്റ്), ആലുവ മാവേലി ക്ലബ്ബിന്റെ അഞ്ജു മാത്യു (15.60 സെക്കന്റ്) എന്നിവര്‍ മീറ്റിലെ വേഗമേറിയ താരങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു. 13 മീറ്റ് റെക്കോഡുകളാണ് അദ്യ ദിനം പിറന്നത്.
കാതമംഗലം മാര്‍ അത്തനേഷ്യസ് (എം.എ) അത്‌ലറ്റിക് അക്കാദമി 26 സ്വര്‍ണവും 18 വെള്ളിയും 17 വെങ്കലവുമാണ് ഒന്നാംദിനം നേടിയത്. മാര്‍ ബേസില്‍ 18 സ്വര്‍ണവും സെന്റ് ജോര്‍ജ്ജും നവദര്‍ശനും ആറു സ്വര്‍ണം വീതവും നേടി. സ്വര്‍ണ പട്ടികയില്‍ നാലു സ്വര്‍ണവുമായി മേഴ്‌സികുട്ടന്‍ അക്കാദമിയാണ് നാലാം സ്ഥാനത്ത്. ഗേള്‍സ് അണ്ടര്‍14, അണ്ടര്‍16 വിഭാഗത്തില്‍ മാര്‍ ബേസിലും അണ്ടര്‍18 വിഭാഗത്തില്‍ സെന്റ്‌ജോര്‍ജ്ജും അണ്ടര്‍20, വനിത വിഭാഗങ്ങളില്‍ യഥാക്രമം എം.എ അക്കാദമി, ആലുവ സെന്റ് സേവ്യേഴേസ് വുമണ്‍ കോളജ് എന്നീ ടീമുകളാണ് മുന്നില്‍. ബോയ്‌സ് അണ്ടര്‍14ല്‍ സെന്റ് ജോര്‍ജ്ജും, അണ്ടര്‍16ല്‍ മാര്‍ബേസിലും,അണ്ടര്‍18, അണ്ടര്‍ 20, പുരുഷ വിഭാഗങ്ങളില്‍ എം.എ അക്കാദമിയും ഒന്നാം സ്ഥാനത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."