അധ്യക്ഷ സ്ഥാനം തടസമല്ല; മുല്ലപ്പള്ളിയുടെ സ്ഥാനാര്‍ഥിത്വം തള്ളാതെ കേന്ദ്ര നേതൃത്വം
ന്യൂഡല്‍ഹി: കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന് കോണ്‍ഗ്രസ് നേതൃത്വം. സംസ്ഥാന അധ്യക്ഷസ്ഥാനം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് തടസമല്ലെന്നും കേന്ദ്ര നേതൃത്വം എതിര്‍ക്കില്ലെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ വ്യക്തമാക്കി.
പുതുമുഖങ്ങള്‍, സ്ത്രീകള്‍, സാമൂഹ്യ രംഗത്തെ പ്രമുഖര്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥികളാകും. ആഴക്കടല്‍ മത്സ്യബന്ധന വിവാദം, ഉദ്യോഗാര്‍ത്ഥികളുടെ സമരം തുടങ്ങിയവ സര്‍ക്കാരിന് തിരിച്ചടിയാകുമെന്നും താരിഖ് അന്‍വര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മുല്ലപ്പള്ളി രാമചന്ദ്രന് മേല്‍ എഐസിസി നേതൃത്വം സമ്മര്‍ദം ചെലുത്തിയിരുന്നു. കല്‍പ്പറ്റയെങ്കില്‍ മത്സരിക്കാമെന്ന് മുല്ലപ്പള്ളി സന്നദ്ധത അറിയിച്ചതായാണ് സൂചന. പല മണ്ഡലങ്ങളിലും ജില്ലകളിലും താന്‍ മത്സരിക്കണമെന്ന ആവശ്യം ഉയരുന്നുണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് പ്രതികരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."