HOME
DETAILS
MAL
മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്ത ജീവനക്കാര്‍ക്ക് മര്‍ദനം; ബി.ജെ.പി കൗണ്‍സിലര്‍ക്കെതിരേ കേസ്
backup
February 27 2021 | 10:02 AM
തിരുവനന്തപുരം: ശ്രീകാര്യത്ത് ബാറ്റാ ഷോറൂമിലെ ജീവനക്കാര്‍ക്ക് നേരെ ബി.ജെ.പി കൗണ്‍സിലറുടെ മര്‍ദനം.മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്തതിനാണ് ജീവനക്കാരന് മര്‍ദനമേറ്റത്.പരാതിയുടെ അടിസ്ഥാനത്തില്‍ ചെമ്പഴന്തി കൗണ്‍സിലര്‍ ഉദയനെതിരെ പൊലിസ് കേസെടുത്തു.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം.നഗരസഭാംഗവും ബിജെപി ജില്ലാ നേതാവുമായ ചെമ്പഴന്തി ഉദയന്‍ മാസ്ക് ധരിക്കാതെ ചെരുപ്പുകടയിലെത്തിയതിനെ ജീവനക്കാര്‍ ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്നു നടന്ന തര്‍ക്കത്തിനും വാക്കേറ്റത്തിനുമിടെയാണ് മാനേജര്‍ വിഷ്ണു, ജീവനക്കാരനായ അജയ് എന്നിവര്‍ക്ക് മര്‍ദനമേറ്റത്. ഇരുവരേയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീകാര്യം പൊലിസ് ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."