HOME
DETAILS
MAL
യൂട്യൂബ് നോക്കി ലിംഗമാറ്റ ശസ്ത്രക്രിയ; യുവാവിന് ദാരുണാന്ത്യം ബി.ഫാം വിദ്യാർഥികൾ അറസ്റ്റിൽ
backup
February 28 2022 | 06:02 AM
നെല്ലൂർ
ആന്ധ്രാപ്രദേശിൽ ബി.ഫാം വിദ്യാർഥികൾ യൂട്യൂബ് നോക്കി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ യുവാവ് മരിച്ചു. പ്രകാശം ജില്ലയിലെ ശ്രീകാന്ത് (28) ആണ് മരിച്ചത്. ശ്രീകാന്ത് ലിംഗമാറ്റ ശസ്ത്രക്രിയക്കായി രണ്ട് ബി.ഫാം വിദ്യാർഥികളെ സമീപിക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. മുംബൈയിൽ ശസ്ത്രക്രിയക്ക് പോകാൻ ഒരുങ്ങിയ ശ്രീകാന്തിനോട് ചുരുങ്ങിയ ചെലവിൽ ശസ്ത്രക്രിയ ചെയ്തുതരാമെന്ന് പ്രതികൾ പറഞ്ഞു. സ്വകാര്യ ലോഡ്ജിൽ മുറിയെടുത്ത ശേഷം യൂട്യൂബിൽ നോക്കി ശസ്ത്രക്രിയ നടത്തുകയായിരുന്നു. തുടർന്നുള്ള രക്തസ്രാവത്തിലാണ് യുവാവ് മരിച്ചത്. സംഭവത്തിൽ ബി.ഫാം വിദ്യാർഥികളായ മസ്താൻ, ജീവ എന്നിവരെ അറസ്റ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."