HOME
DETAILS

'കുത്തകമിത്രങ്ങള്‍' നീണാള്‍ വാഴട്ടെ

  
backup
February 27 2021 | 20:02 PM

veenduvicharam-28-02-2021

 


നിങ്ങളാരെങ്കിലും ശ്രദ്ധിച്ചിരുന്നോ അക്കാര്യം. 2021 ഫെബ്രുവരി 24 ന് രാജ്യത്തെ സ്വകാര്യബാങ്കുകളുടെ ഓഹരി സൂചിക കുത്തനെ കുതിച്ചുയര്‍ന്നു. ഒറ്റയടിക്ക് നാലു ശതമാനം വര്‍ധനയാണ് ഉണ്ടായത്. ദീര്‍ഘകാലം കിതച്ചുനിന്ന സ്വകാര്യബാങ്കിങ് മേഖലയ്ക്ക് ഇങ്ങനെയൊരു ഉണര്‍വുണ്ടാകാന്‍ എന്താണു കാരണമെന്ന് ആരും സ്വാഭാവികമായും ചോദിച്ചുപോകും.
അങ്ങനെ ചിന്തിച്ചുനോക്കിയപ്പോഴാണ് മാധ്യമങ്ങളില്‍ അത്ര പ്രാധാന്യമില്ലാതെ വന്ന ഒരു വാര്‍ത്ത കണ്ണില്‍പ്പെട്ടത്. അതു കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്റെ പ്രഖ്യാപനമായിരുന്നു. 'നികുതി, പെന്‍ഷന്‍ എന്നിവയുള്‍പ്പെടെ സര്‍ക്കാരുമായി ബന്ധപ്പെട്ട എല്ലാ വിനിമയങ്ങളും കൈകാര്യം ചെയ്യാന്‍ ഇനി മുതല്‍ രാജ്യത്തെ എല്ലാ സ്വകാര്യ ബാങ്കുകള്‍ക്കും അനുമതി നല്‍കും' എന്നായിരുന്നു ആ പ്രഖ്യാപനം.


നിലവില്‍ പൊതുമേഖലാ ബാങ്കുകളാണ് സര്‍ക്കാരുമായി ബന്ധപ്പെട്ട ഇത്തരം ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നത്. ദേശസാല്‍കൃത ബാങ്കുകളുടെ അതേ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ചില സ്വകാര്യബാങ്കുകള്‍ക്കും ഈ അനുമതിയുണ്ട്. നിര്‍മല സീതാരാമന്റെ പ്രഖ്യാപനമനുസരിച്ച് ആ നിയന്ത്രണങ്ങളെല്ലാം ഇല്ലാതാവുകയാണ്. സ്വകാര്യബാങ്കുകള്‍ക്ക് ലാഭക്കൊയ്ത്തു നടത്താനുള്ള വലിയൊരു വാതായനം തുറന്നു കിട്ടുകയാണെന്നര്‍ഥം.


സ്വാഭാവികമായും ഓഹരിവിപണിയില്‍ താല്‍പ്പര്യമുള്ളവര്‍ കൊയ്ത്തു സാധ്യത വേണ്ടെന്നു വയ്ക്കില്ല. അതാണ് ഒറ്റയടിക്ക് നാലുശതമാനം വരെ ഓഹരി സൂചിക ഉയര്‍ന്നത്. കുതിപ്പ് തുടങ്ങിയിട്ടേയുള്ളൂവെന്നാണു ധനകാര്യവിദഗ്ധര്‍ പറയുന്നത്.
ഇതു ബാങ്കിങ് രംഗത്തെ മാത്രം കുതിപ്പല്ല. വാണിജ്യ, വ്യവസായരംഗത്തെ സ്വകാര്യകുത്തക സ്ഥാപനങ്ങളില്‍ മിക്കതിന്റെയും ഓഹരി സൂചിക ഇതേ ദിവസം ഗണ്യമായി ഉയര്‍ന്നിരുന്നു. അതിനു കാരണം മറ്റൊരു പ്രഖ്യാപനമാണ്. ആ പ്രഖ്യാപനം നടത്തിയത് പ്രധാനമന്ത്രി നരേന്ദ്രമോദി.


അദ്ദേഹം പറഞ്ഞതിങ്ങനെ: 'വ്യവസായം നടത്തലും കച്ചവടം ചെയ്യലുമൊന്നുമല്ല സര്‍ക്കാരിന്റെ പണി. അതുകൊണ്ട്, സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള പൊതുമേഖലാസ്ഥാപനങ്ങളെല്ലാം വിറ്റഴിക്കും. നഷ്ടത്തിലോടുന്ന പൊതുമേഖലാസ്ഥാപനങ്ങളെ സംരക്ഷിക്കാന്‍ ജനക്ഷേമത്തിനുള്ള പണം ചെലവഴിക്കാന്‍ കഴിയില്ല'.
പൊതുമേഖലാസ്ഥാപനങ്ങള്‍ സ്വകാര്യമേഖലയ്ക്കു വിറ്റഴിക്കുന്നതിനു മോദി ഇങ്ങനെയൊരു കാരണവും പറയുന്നുണ്ട്: 'സ്വകാര്യമേഖലയിലുള്ളവര്‍ നടത്തുന്ന വ്യവസായസംരംഭങ്ങളില്‍ ഏറ്റവും നൂതനമായ സാങ്കേതികവിദ്യ നടപ്പാവും. അതുമൂലം ആ വ്യവസായസംരംഭങ്ങള്‍ നല്ല ലാഭത്തിലെത്തും. അതിലൂടെ നാടിനും വികസനമുണ്ടാകും. പൊതുമേഖലാസ്ഥാപനങ്ങള്‍ നഷ്ടമേയുണ്ടാക്കൂ'.


ഒറ്റനോട്ടത്തില്‍ എത്ര സുന്ദരമായ നയമെന്ന് ആരും പറഞ്ഞുപോകും. അതു നാടിന് എത്രമാത്രം ഗുണകരമാണെന്നതിനെക്കുറിച്ചു കാര്യവിചാരം നടത്തുമ്പോള്‍, ഇന്ത്യയിലെ സാധാരണക്കാരും പട്ടിണിപ്പാവങ്ങളുമായ കോടിക്കണക്കിനു ജനങ്ങളുടെ ഭാഗത്തു നിന്നു ചിന്തിക്കുമ്പോള്‍ ആണ് ചതിക്കുഴികള്‍ വ്യക്തമാകുക.


മോദി പറഞ്ഞതു ശരിയാണ്. സ്വകാര്യമേഖല തങ്ങള്‍ ഏര്‍പ്പെട്ട രംഗത്തു വേണ്ടത്ര മൂലധനമിറക്കി നൂതനസംവിധാനങ്ങള്‍ ഉറപ്പാക്കും. ചുവപ്പുനാടയുടെയും സാങ്കേതികതടസ്സവാദങ്ങളുടെയും ഇടയില്‍പ്പെടുന്ന പൊതുമേഖലയ്ക്ക് അതിനു കഴിയില്ല. അതിനാല്‍ സ്വകാര്യമേഖലയുമായി മത്സരിക്കാന്‍ പ്രയാസം നേരിടും. ഓടിത്തളര്‍ന്നു വീഴും.
സ്വകാര്യമേഖലയ്ക്കു കണ്ണ് എക്കാലത്തും ലാഭത്തിലായിരിക്കും. ലാഭം കൈവിട്ടു ജനസേവനമെന്നത് അവരുടെ അജന്‍ഡയില്‍ ഉണ്ടാവില്ല. സ്വാഭാവികമായും സ്വകാര്യമേഖല സാധാരണക്കാരനും ദരിദ്രനും അപ്രാപ്യമായിത്തീരും. ദേശസാല്‍കൃത ബാങ്കുകളുടെയും സ്വകാര്യബാങ്കുകളുടെയും നിലവിലുള്ള നിലപാടുകള്‍ തന്നെ ഉദാഹരണം. മുന്‍ഗണനാമേഖലയില്‍ ഇത്ര വായ്പ കൊടുക്കണമെന്നതു ദേശസാല്‍കൃതബാങ്കുകള്‍ക്കു നിര്‍ബന്ധമാണ്. ന്യൂജനറേഷന്‍ ബാങ്കുകളുടെ സ്ഥിതി അതല്ല. പ്രധാനമന്ത്രി തൊഴില്‍ദാന പദ്ധതിയും മറ്റും പോലെ ഈടില്ലാത്ത വായ്പ സ്വകാര്യമേഖലയുടെ അജന്‍ഡയില്‍ പെടില്ല.
കേരളത്തിലേതുള്‍പ്പെടെയുള്ള ഇന്ത്യയിലെ ആരോഗ്യരംഗം തന്നെ ഉദാഹരണം. കെട്ടിടസൗകര്യങ്ങളും സാങ്കേതികസൗകര്യങ്ങളും വച്ചു നോക്കിയാല്‍ ഏറെ മുന്നിലാണു സ്വകാര്യാശുപത്രികള്‍. വൃത്തിയുടെ കാര്യത്തിലും അവയാണു മുന്നില്‍. എന്നാല്‍, സാധാരണക്കാരില്‍ എത്രപേര്‍ക്ക് അത്തരം സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാനാകും. പട്ടിണിക്കാരന്റെ കാര്യം പിന്നെ പറയാനില്ലല്ലോ.


'വിറ്റഴിക്കല്‍ വില്‍പ്പന' നരേന്ദ്രമോദിയുടെ പുത്തനാശയമല്ല. 2014 ല്‍ അധികാരത്തിലേറിയതു മുതല്‍ അതായിരുന്നു ലക്ഷ്യം. 2019 ല്‍ അധികാരമുറപ്പിക്കാന്‍ കഴിഞ്ഞതോടെ ആ നീക്കത്തിന് ആക്കം കൂടി. നിര്‍മ്മല സീതാരാമന്റെ ഇക്കഴിഞ്ഞ ബജറ്റ് തന്നെ അതിനു തെളിവാണല്ലോ. ഇന്‍ഷുറന്‍സ് മേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപ പരിധി 74 ശതമാനമാക്കി ഉയര്‍ത്തുകയും പൊതുമേഖലയിലെ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ വിറ്റഴിക്കുകയും ചെയ്യുമെന്ന പ്രഖ്യാപനമാണല്ലോ നിര്‍മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ നടത്തിയത്.


ഈ സ്വകാര്യവല്‍ക്കരണ നീക്കത്തിനെതിരേ നില്‍ക്കാന്‍ നീതിപീഠത്തിനു പോലും കഴിയാത്തസ്ഥിതിയാണ്. തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിനു കൈമാറുന്നതിനെതിരേ കേരളസര്‍ക്കാര്‍ ഹരജി നല്‍കിയപ്പോള്‍ നീതിപീഠത്തില്‍ നിന്നുണ്ടായ പ്രതികരണം, 'സ്വകാര്യവല്‍ക്കരണമാണ് കേന്ദ്രസര്‍ക്കാരിന്റെ നയം. അതു തിരുത്താന്‍ നീതിപീഠത്തിനാവില്ല' എന്നാണ്. ശരിയാണ് സര്‍ക്കാരിന്റെ നയത്തില്‍ ഇടപെടാന്‍ നീതിപീഠത്തിനാവില്ല. മോദി സര്‍ക്കാരിന്റെ ആത്മവിശ്വാസവും അതാണ്.
കര്‍ഷകസമരം മൂന്നാംമാസത്തില്‍ എത്തിനില്‍ക്കുകയാണല്ലോ. തങ്ങള്‍ക്കു ദോഷകരമായ മൂന്നു പുതിയ കാര്‍ഷികനിയമങ്ങള്‍ റദ്ദാക്കണമെന്ന ഒറ്റ ആവശ്യമേ കര്‍ഷകര്‍ ഉന്നയിക്കുന്നുള്ളൂ. മറ്റെന്തും ചെയ്യാം അവ മാറ്റില്ല എന്ന കടുംപിടുത്തത്തിലാണു കേന്ദ്രം. ഈ നിലപാടിനു പിന്നിലും സ്വകാര്യകുത്തകകളെ പ്രീണിപ്പിക്കാലണെന്നു വ്യക്തം.


ഇപ്പോള്‍ ധാന്യങ്ങളുടെ സംഭരണക്കുത്തക എഫ്.സി.ഐക്കാണ്. പുതിയ നിയമപ്രകാരം എഫ്.സി.ഐയുടെ റോളിലേയ്ക്ക് സ്വകാര്യകുത്തകകള്‍ കൂടി വരും. അതോടെ വൈകാതെ സംഭരണനിയന്ത്രണം അവരുടെ കൈകളിലെത്തും. ഏറെ വൈകാതെ എഫ്.സി.ഐ ഇന്നത്തെ എയര്‍ഇന്ത്യയുടെ ഗതികേടിലെത്തും. എഫ്.സി.ഐയുടെ തകര്‍ച്ചയോടെ വിളകള്‍ക്കു വിലനിശ്ചയിക്കുക സ്വകാര്യമേഖലയായിരിക്കും. താങ്ങുവില വാക്കില്‍ ഒതുങ്ങും.


അതുകൊണ്ടു ഭരണകൂടത്തിനെന്തു നേട്ടം എന്നായിരിക്കുമല്ലേ ചോദ്യം.
ഒരു പാലമിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടുമെന്നാണല്ലോ. ഇഷ്ടക്കാരായ സ്വകാര്യകുത്തകകള്‍ക്കു വാരിക്കോരി നല്‍കിയാല്‍ അവരും വേണ്ടസമയത്തു കനിയും. അധികാരത്തിലേറാന്‍ നാട്ടുകാരുടെ വോട്ടുമാത്രം പോരാ. തെരഞ്ഞെടുപ്പില്‍ 'പുത്തന്‍' നല്ലവണ്ണം വാരിവിതറണം. എല്ലാ പാര്‍ട്ടികളും തെരഞ്ഞെടുപ്പു കാലത്തും അല്ലാത്തപ്പോഴും ഭിക്ഷാപാത്രം നീട്ടുന്നതു കോര്‍പറേറ്റുകള്‍ക്കു നേരേയാണ്.


വേണ്ടത്ര പരിഗണന നല്‍കിയവരെ കൈയയച്ചു സഹായിക്കല്‍ കോര്‍പറേറ്റ് നയവുമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  an hour ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  2 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  3 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  4 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  4 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  5 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  5 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  5 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  5 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  6 hours ago