റോഡ് അപകടം: നഷ്ടപരിഹാരത്തുക രണ്ട് ലക്ഷമാക്കി വര്‍ധിപ്പിച്ചു
ന്യൂഡല്‍ഹി
റോഡ് അപകടത്തില്‍പ്പെട്ട് മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരത്തുക എട്ട് മടങ്ങ് വര്‍ധിപ്പിച്ച് രണ്ട് ലക്ഷം രൂപയായി ഉയര്‍ത്തിയെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം. ഏപ്രിൽ 1 മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരുമെന്ന് മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.
അപകടത്തില്‍ ഗുരുതര പരുക്കേറ്റവര്‍ക്കുള്ള നഷ്ടപരിഹാരത്തുക 12,500 രൂപയില്‍ നിന്ന് 50,000 രൂപയായി ഉയര്‍ത്തുമെന്നും മന്ത്രാലയം അറിയിച്ചു. സ്‌കീമിന് കീഴില്‍, റോഡ് അപകടങ്ങളെക്കുറിച്ചുള്ള വിശദമായ അന്വേഷണത്തിനും അവ റിപ്പോര്‍ട്ട് ചെയ്യുന്നതിനുമുള്ള നടപടിക്രമങ്ങള്‍, ക്ലെയിമുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് വിവിധ പങ്കാളികള്‍ക്കുള്ള സമയക്രമം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളും മന്ത്രാലയം വ്യക്തമാക്കുന്നുണ്ട്. വാഹനാപകടത്തില്‍ പെട്ടവര്‍ക്ക് ചികിത്സയും നഷ്ടപരിഹാരവും നല്‍കാനും സര്‍ക്കാര്‍ മോട്ടോര്‍ വാഹന അപകട ഫണ്ട് രൂപീകരിക്കുകയും ചെയ്യും.
സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 2020ല്‍ രാജ്യത്ത് 3.66 ലക്ഷം റോഡപകടങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട്. അതില്‍ 1.31 ലക്ഷം പേര്‍ മരിച്ചതായും കണക്കുകള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."