HOME
DETAILS

പ്രത്യയശാസ്ത്ര ചർച്ചകൾക്ക് ഇടമുണ്ടാവില്ല വരുന്നത് നിലനിൽപ്പിന്റെ പ്രായോഗിക രാഷ്ട്രീയം; പാർട്ടി പുതിയ നയസമീപനങ്ങളിലേക്ക് നീങ്ങും

  
backup
March 01 2022 | 05:03 AM

5632-563-3456287521543

വി. അബ്ദുൽ മജീദ്
കൊച്ചി
കമ്യൂണിസ്റ്റ് പാർട്ടികളുടെ സമ്മേളനങ്ങളിൽ പതിവുള്ള ചൂടുപിടിച്ച പ്രത്യയശാസ്ത്ര ചർച്ചകൾക്ക് ഇന്ന് എറണാകുളത്ത് ആരംഭിക്കുന്ന സി.പി.എം സംസ്ഥാന സമ്മേളനത്തിൽ ഇടമുണ്ടാവില്ല. പകരം സംസ്ഥാനത്ത് പാർട്ടിയുടെ നിലനിൽപ്പിനുതകുന്ന പ്രായോഗിക രാഷ്ട്രീയം സംബന്ധിച്ച ചർച്ചകളിലായിരിക്കും ഊന്നൽ.


അന്തർദേശീയ, ദേശീയ വിഷയങ്ങളടക്കം പരാമർശിക്കുന്ന പതിവു രീതി ഇത്തവണ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിക്കുന്ന പ്രവർത്തന റിപ്പോർട്ടിലുമുണ്ടാകും. എന്നാൽ അവയെക്കുറിച്ചുള്ള തർക്കങ്ങൾക്ക് സമയം ചെലവഴിക്കേണ്ടതില്ലെന്നാണ് സമ്മേളന പ്രതിനിധികൾക്ക് പാർട്ടി നേതൃത്വം നൽകിയിരിക്കുന്ന നിർദേശം. പകരം സംസ്ഥാന രാഷ്ട്രീയത്തിൽ ഊന്നിയായിരിക്കണം ചർച്ചയെന്നും നിർദേശമുണ്ട്. പ്രവർത്തന റിപ്പോർട്ടിൻമേലുള്ള ചർച്ച ഒരു ദിവസംകൊണ്ട് അവസാനിപ്പിക്കാനാണ് തീരുമാനം. എന്നാൽ അന്തർദേശീയ, ദേശീയ സ്ഥിതിഗതികൾ സംബന്ധിച്ച പ്രമേയങ്ങൾ സമ്മേളനത്തിനു മുന്നിൽ വരും. അവ ചർച്ച കൂടാതെ പാസാക്കുകയായിരിക്കും ചെയ്യുക.


അടുത്ത 25 വർഷത്തെ കേരള വികസനം സംബന്ധിച്ച ഒരു രേഖ ഇത്തവണ സമ്മേളനത്തിൽ അവതരിപ്പിക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനായിരിക്കും ഈ രേഖ അവതരിപ്പിക്കുക. മുഖ്യമന്ത്രിയുടെ നിർദേശങ്ങൾക്ക് മുൻതൂക്കമുള്ള ഈ രേഖയുടെ കരടിന് സംസ്ഥാന കമ്മിറ്റി അംഗീകാരം നൽകിയിട്ടുണ്ട്. ഈ രേഖയിൻമേലുള്ള ചർച്ചയ്ക്ക് പ്രാധാന്യം നൽകാനുള്ള നിർദേശവും പ്രതിനിധികൾക്കു നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് തുടർഭരണം ഉറപ്പാക്കുന്ന വിധത്തിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനും അതിനനുസൃതമായ പുതിയ നയസമീപനങ്ങൾക്കുമാണ് ഈ രേഖയിൽ ഊന്നൽ നൽകുന്നത്.
മൂലധന ശക്തികളോടും സാമുദായിക വിഭാഗങ്ങളോടുമുള്ള സമീപനം, വിദേശനിക്ഷേപം, പ്രായോഗിക രാഷ്ട്രീയത്തിലെ നയസമീപനങ്ങൾ തുടങ്ങിയവയിൽ കാതലായ മാറ്റം നിർദേശിക്കുന്നതാണ് രേഖ. ഇക്കാര്യങ്ങളിലെല്ലാം ഉദാരമായ സമീപനം രേഖ നിർദേശിക്കുന്നുണ്ട്. ഇതുവഴി സംസ്ഥാനത്തെ തീർത്തും നിക്ഷേപസൗഹൃദ സംസ്ഥാനമാക്കി മാറ്റി എന്ന ക്രെഡിറ്റ് പാർട്ടിക്കു നേടാനാകുമെന്ന് നേതൃത്വം പ്രതീക്ഷിക്കുന്നു. കൂടാതെ കഴിഞ്ഞ കാലങ്ങളിൽ പ്രത്യയശാസ്ത്ര ശാഠ്യങ്ങൾ മൂലം പാർട്ടിയിൽനിന്ന് അകന്നുനിന്ന ജനവിഭാഗങ്ങളെക്കൂടി പാർട്ടിയിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യവുമുണ്ട്.
പ്രത്യയശാസ്ത്ര നിലപാടുകൾ കാരണം പരമ്പരാഗതമായി പാർട്ടിക്ക് കൈകൊടുക്കാൻ മടിച്ചുനിൽക്കുന്ന ചില ജനവിഭാഗങ്ങളിൽ ചിലരെയെങ്കിലും ഇപ്പോൾ ഇടതുമുന്നണിയുമായി അടുപ്പിച്ചു നിർത്തുന്നത് ചില ഘടകകക്ഷികൾ വഴിയാണ്. അതിനു പകരം പാർട്ടി സ്വന്തം നിലയ്ക്കു തന്നെ ഈ വിഭാഗങ്ങളെ ആകർഷിക്കാനാണ് ലക്ഷ്യമിടുന്നത്. മറ്റു ഘടകകക്ഷികളെ അധികമൊന്നും ആശ്രയിക്കാതെ തന്നെ ചില നയംമാറ്റങ്ങളിലൂടെ ഈ വിഭാഗങ്ങളെ പാർട്ടിയുമായി ചേർത്തുനിർത്താമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ഈ രേഖ സമ്മേളനം പൂർണമായി അംഗീകരിക്കുകയാണെങ്കിൽ പല വിഷയങ്ങളിലും ഇതുവരെ സ്വീകരിച്ച നയസമീപനങ്ങളിൽ കാതലായ മാറ്റമുള്ളൊരു പാർട്ടിയായിരിക്കും ഭാവിയിലുണ്ടാകുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  a month ago
No Image

വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് വിലങ്ങുമായി ഓടി; കുഴികുത്തി ഷീറ്റിട്ട് മൂടി, ചാടിപ്പോയ പ്രതിയെ പിടികൂടിയത് 4 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍

Kerala
  •  a month ago
No Image

വിഷപ്പുകയിൽ ശ്വാസം മുട്ടി ഡൽഹി; വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ

National
  •  a month ago
No Image

വിവാദങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിച്ച് മേൽക്കൈ നേടി യു.ഡി.എഫ്

Kerala
  •  a month ago
No Image

എം.ഡി.എം.എയും കഞ്ചാവുമായി നടനും സുഹൃത്തും പിടിയില്‍ 

Kerala
  •  a month ago
No Image

സന്ദീപ് വാര്യര്‍ പാണക്കാട്ട്; സ്വീകരിച്ച് മുസ്‌ലിം ലീഗ് നേതാക്കള്‍

Kerala
  •  a month ago
No Image

'മലപ്പുറവുമായി പൊക്കിള്‍കൊടി ബന്ധം, മലപ്പുറത്തിന്റെ പാരമ്പര്യം മതനിരപേക്ഷതയുടേത്' സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

സഊദി അറേബ്യ: ഒരാഴ്ചയ്ക്കിടെ നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് പിടിയിലായത് 20,124 പേര്‍; കൂടുതലും റസിഡന്‍സി നിയമലംഘകര്‍

Saudi-arabia
  •  a month ago
No Image

പമ്പയില്‍ നിലയ്ക്കലേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസ് കത്തി നശിച്ചു

Kerala
  •  a month ago
No Image

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്: ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  a month ago