എല്ലാം ശരിയാക്കിയെന്ന്; അടുത്തത് 'ഉറപ്പാണ് എല്‍.ഡി.എഫ് '
സ്വന്തംലേഖകന്‍
തിരുവനന്തപുരം: എല്ലാം ശരിയാക്കിയെന്ന് അണികളും നേതാക്കളും ആവര്‍ത്തിക്കുന്നതിനിടെ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള പുതിയ പ്രചാരണവാചകം എല്‍.ഡി.എഫ് പുറത്തിറക്കി. 'ഉറപ്പാണ് എല്‍.ഡി.എഫ്' എന്നതാണ് പുതിയ പ്രചാരണവാചകം.
ഉറപ്പാണ് വികസനം, ഉറപ്പാണ് ആരോഗ്യം, ഉറപ്പാണ് ജനക്ഷേമം തുടങ്ങിയ ഉപതലക്കെട്ടുകളുമുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പുറത്തിറക്കിയ 'എല്‍.ഡി.എഫ് വരും, എല്ലാം ശരിയാകും' എന്ന വാചകം ഒരേസമയം ആഘോഷിക്കപ്പെടുകയും ട്രോളുകള്‍ക്ക് പാത്രമാകുകയും ചെയ്തിരുന്നു. പുതിയ വാചകത്തോടൊപ്പം വിവിധ മേഖലകളില്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങളെ പ്രതിപാദിക്കുന്ന പോസ്റ്ററുകളും പുറത്തിറക്കിയിട്ടുണ്ട്. എ.കെ.ജി സെന്ററില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ടി.എം തോമസ് ഐസക്കും കെ.എന്‍ ബാലഗോപാലും എ. വിജയരാഘവനും ചേര്‍ന്നാണ് പ്രചാരണവാചകം പ്രകാശനം ചെയ്തത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ വീണ്ടും വരുമെന്ന ഉറപ്പാണ് ഈ വാചകത്തിലൂടെ ജനങ്ങളിലെത്തിക്കുന്നതെന്ന് വിജയരാഘവന്‍ പറഞ്ഞു. സംസ്ഥാനത്തെമ്പാടുമുള്ള പ്രചാരണ ബോര്‍ഡുകളില്‍ വാചകം ഉപയോഗിച്ചു തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."