ആരാവണം പ്രധാനമന്ത്രി? കേരളീയര്‍ക്കും തമിഴര്‍ക്കും ഇഷ്ടം രാഹുലിനെ
ന്യൂഡല്‍ഹി: പ്രധാനമന്ത്രി ആരാവണമെന്ന ഐ.എ.എന്‍.എസ് - സി വോട്ടര്‍ നടത്തിയ സര്‍വേയിലെ ചോദ്യത്തിന് കേരളത്തിലെ 57.92 ശതമാനം പേരും തമിഴ്‌നാട്ടിലെ 43.46 ശതമാനം പേരും നല്‍കിയത് രാഹുല്‍ഗാന്ധി എന്ന മറുപടി. കേരളത്തിലെ 36.19 ശതമാനം പേര്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയാവണമെന്ന് അഭിപ്രായപ്പെട്ടു.
കേരളത്തില്‍ എല്‍.ഡി.എഫ് വീണ്ടും അധികാരത്തിലെത്തുമെന്ന് എ.ബി.പി ന്യൂസ്- സി വോട്ടര്‍ സര്‍വേ പ്രവചിച്ചു. 83 മുതല്‍ 91 വരെ സീറ്റുകള്‍ നേടിയാവും ഇടതുപക്ഷം ഭരണം നിലനിര്‍ത്തുക. യു.ഡി.എഫ് 47 മുതല്‍ 55 സീറ്റുകള്‍ വരെ നേടും. സര്‍വേയില്‍ പങ്കെടുത്ത 76.52 ശതമാനം പേര്‍ പിണറായി വിജയന്റെ ഭരണത്തില്‍ സംതൃപ്തി പ്രകടിപ്പിച്ചു. പശ്ചിമബംഗാളിലെ മമതാ ബാനര്‍ജിയുടെ ഭരണത്തില്‍ 44.89 ശതമാനം ആളുകള്‍ സംതൃപ്തി അറിയിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തുമെന്ന് സര്‍വേ പ്രവചിച്ചു. 294 അംഗ നിയമസഭയില്‍ 148 മുതല്‍ 164 സീറ്റുകള്‍ വരെ നേടി തൃണമൂല്‍ അധികാരത്തിലെത്തും. ബി.ജെ.പി 98 മുതല്‍ 108 വരെ സീറ്റുകള്‍ നേടി വലിയ മുന്നേറ്റവും നടത്തും.
തമിഴ്‌നാട്ടില്‍ ഡി.എം.കെ- കോണ്‍ഗ്രസ് സഖ്യം അധികാരത്തില്‍ തിരിച്ചെത്തും. 154 മുതല്‍ 162 വരെ സീറ്റുകളാവും സഖ്യം നേടുക. അണ്ണാ ഡി.എം.കെ-ബി.ജെ.പി സഖ്യം 58 മുതല്‍ 66 വരെ സീറ്റുകളും സ്വന്തമാക്കും. അസമില്‍ ബി.ജെ.പി അധികാരം നിലനിര്‍ത്തും. 68 മുതല്‍ 76 സീറ്റുകളാവും ബി.ജെ.പിക്ക് ലഭിക്കുക. കോണ്‍ഗ്രസിന് 43 മുതല്‍ 51 വരെ സീറ്റുകളും ലഭിക്കും. പുതുച്ചേരിയില്‍ ആദ്യമായി ബി.ജെ.പി അധികാരത്തിലെത്തും. 17 മുതല്‍ 21 വരെ സീറ്റുകളാവും ബി.ജെ.പിക്ക് ലഭിക്കുകയെന്നും സര്‍വേ പ്രവചിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."