HOME
DETAILS
MAL
പൊള്ളുന്നു; പാചക വാതക വില വീണ്ടും കൂട്ടി, ഫെബ്രുവരിയില്‍ വര്പ്പിച്ചത് നാലു തവണ
backup
March 01 2021 | 03:03 AM
ന്യൂഡല്‍ഹി: പാചകവാതക വില വീണ്ടും കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 25 രൂപയും വാണിജ്യ സിലിണ്ടറിന് 100 രൂപയുമാണ് കൂട്ടിയത്. ഗാര്‍ഹിക സിലിണ്ടറിന് 826 രൂപയാണ് പുതിയ വില. വാണിജ്യ സിലിണ്ടറിന് 1618 രൂപയും.
നാല് ദിവസം മുന്‍പാണ് പാചകവാതക വില ഒടുവില്‍ വര്‍ധിച്ചത്. അന്ന് ഗാര്‍ഹിക സിലിണ്ടറിന് 25 രൂപയാണ് കൂട്ടിയത്. ഫെബ്രുവരിയില്‍ മൂന്ന് തവണ പാചകവാതകത്തിന്റെ വില വര്‍ധിപ്പിച്ചിരുന്നു. എണ്ണയ്ക്കും പ്രകൃതി വാതകത്തിനും രാജ്യാന്തര തലത്തിലുണ്ടായ വില വര്‍ധനയാണ് വിലക്കയറ്റത്തിന് ആധാരമായി എണ്ണക്കമ്പനികള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."