ഭര്‍തൃഗൃഹത്തില്‍ യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം: ഭര്‍ത്താവിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു
ആലപ്പുഴ: ഭര്‍തൃഗൃഹത്തില്‍ യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. വലിയമരം വാര്‍ഡില്‍ നടുവിലെ പറമ്പില്‍ അജീഷ് ആണ് അറസ്റ്റിലായത്.
ആലിശേരി ചിറയില്‍ പരേതനായ അഷ്‌റഫിന്റെയും അനീമയുടെയും മകള്‍ ആമിന(23) യാണ് കഴിഞ്ഞ ഏപ്രില്‍ മൂന്നിന് മരിച്ചത്. യുവതിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ ആലപ്പുഴ സൗത്ത് പൊലിസില്‍ പരാതി നല്‍കി. ഭര്‍തൃപീഡനമാണ് യുവതിയുടെ മരണത്തിന് കാരണമെന്ന് പരാതിയില്‍ ആരോപിച്ചിരുന്നു. എന്നാല്‍ കേസന്വേഷണത്തില്‍ പുരോഗതിയില്ലെന്ന് ആരോപിച്ച് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ സമരം നടത്തി.
തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. മൂന്നു വര്‍ഷം മുമ്പാണ് അജീഷ് ആമിനയെ വിവാഹം ചെയ്തത്. ഇയാള്‍ ആമിനയെ നിരന്തരം ദേഹോപദ്രവം ഏല്‍പ്പിച്ചിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചിരുന്നു. അജീഷിന് മറ്റൊരു പെണ്‍കുട്ടിയുമായുള്ള ബന്ധത്തെ ചൊല്ലി ഇരുവരും വഴക്കിട്ടിരുന്നു.
സംഭവ ദിവസവും ഇതു സംബന്ധിച്ചു ഇരുവരും വഴക്കു. സംഭവ ദിവസം ആമിന ഗുരുതരാവസ്ഥയിലാണെന്ന് ധരിപ്പിച്ച് സഹോദരന്‍ അനീഷ് എന്ന് വിളിക്കുന്ന ഉണ്ണിയെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു.
വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോവാനും ശ്രമം നടത്തി. എന്നാല്‍ ആമിന ആശുപത്രിയില്‍ എത്തുന്നതിന് മുമ്പെ മരിച്ചിരുന്നുവെന്ന് ജനറല്‍ ആശുപത്രി അധികൃതര്‍ സഹോദരനോട് വ്യക്തമാക്കി. ഭര്‍തൃ വീട്ടുകാരുടെ പെരുമാറ്റവും സംശയം ജനിപ്പിക്കുന്നതായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം ഒഴിവാക്കാനും ശ്രമം നടന്നു. തുടര്‍ന്ന് ആര്‍.ഡി.ഒയുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."