'ഈ ദുനിയാവ് ഉള്ളിടത്തോളം കാലം ഞങ്ങള്‍ തന്നെ ഭരിക്കും'- എ.കെ ബാലന്
കൊച്ചി: ദുനിയാവ് ഉള്ളിടത്തോളം കാലം കേരളം സിപിഎം ഭരിക്കുമെന്ന് പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലന്. പാര്‍ട്ടിയില്‍ ഇപ്പോള്‍ വിഭാഗീതയില്ലെന്നും ഐക്യം ശക്തിപ്പെട്ടതു കൊണ്ടാണ് അതില്ലാതായത് എന്നും അദ്ദേഹം പറഞ്ഞു.
പിണറായി വിജയന് ഔട്ട്സ്റ്റാന്‍ഡിങ് മുഖ്യമന്ത്രിയാണ് എന്നും ബാലന് കൂട്ടിച്ചേര്‍ത്തു. സ്വകാര്യ ചാനല്‍ നടത്തിയ അഭിമുഖത്തിനിടെയാണ് മുന്‍മന്ത്രിയുടെ വാക്കുകള്‍.
'ഞങ്ങളെല്ലാം ഇല്ലാതായാലും കമ്യൂണിസ്റ്റ് പാര്‍ട്ടി തന്നെയാണ് കേരളം ഭരിക്കാന്‍ പോകുന്നത്. അക്കാര്യത്തില്‍ നിങ്ങള്‍ക്ക് ഒരു സംശയവും വേണ്ട. അതിന് പറ്റുന്ന നയരേഖയായിരിക്കും ഞങ്ങള്‍ അവതരിപ്പിക്കുക. മൊത്തം ജനങ്ങളുടെ പാര്‍ട്ടിയായി സിപിഎമ്മിനെ ജനങ്ങളങ്ങ് മാറ്റും. എത്ര വര്‍ഷം എന്നൊന്നും ഇപ്പോള്‍ നമുക്ക് പറയാന്‍ പറ്റില്ല. ദുനിയാവ് ഉള്ളിടത്തോളം കാലം ഞങ്ങള്‍ തന്നെയാണ് ഭരിക്കുക. അതില്‍ എന്താണ് സംശയമെന്ന് അദ്ദേഹം ചോദിച്ചു.
മുഖ്യമന്ത്രിയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ; 'പിണറായിയെ പ്രതീകമാക്കാനില്ല. നാളെ അദ്ദേഹത്തിന് തെറ്റുപറ്റിയാല്‍ അദ്ദേഹവും പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോകും. വ്യക്തിപരമായ ഉത്തരവാദിത്വം വലുതാണ്. അത് നിര്‍വഹിക്കുന്നതില്‍ ഔട്ട്സ്റ്റാന്‍ഡിങ് ആണ് പിണറായി. അദ്ദേഹത്തിന്റെ സംഭാവന മൗലികമാണ്. മറ്റുള്ള മുഖ്യമന്ത്രിമാരുമായി താരതമ്യം ചെയ്യുമ്പോള്‍ അദ്ദേഹം പിന്നിലല്ലെന്നും എ.കെ ബാലന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."