സമഗ്രവിദ്യാഭ്യാസ പദ്ധതി: ഹരിപ്പാട്ട് പ്രത്യേക കര്‍മ്മ പദ്ധതിയ്ക്ക് രൂപം നല്‍കും
ഹരിപ്പാട്: ഹരിപ്പാട് നിയോജകമണ്ഡലത്തില്‍ സമഗ്രവിദ്യാഭ്യാസ പദ്ധതി നടപ്പാക്കുന്നതിന് രൂപരേഖയായി.
ഇതിനായി പ്രതിക്ഷനേതാവ് കൂടിയായ സ്ഥലം എം.എല്‍.എ രമേശ് ചെന്നിത്തല നേതൃത്വത്തില്‍ മുന്‍സിപ്പല്‍ - ഗ്രാമപഞ്ചായത്ത് - ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികളുടെയും, ഹയര്‍സെക്കന്ററി പ്രിന്‍സിപ്പല്‍മാര്‍ ഹൈസ്‌കൂള്‍ എച്ച്.എം. മാര്‍, യു.പി.എല്‍.പി, സ്‌കൂള്‍ പ്രധാനാധ്യാപകര്‍ എന്നവരുടെ യോഗം സമ്മേളിച്ചിരുന്നു.
ഹരിപ്പാട് മുന്‍സിപ്പല്‍ ചെയര്‍പേഴസണ്‍ പ്രൊഫ.സുധാ സുശീലന്‍ അധ്യക്ഷയായിരുന്നു. വിദ്യാഭ്യാസ സെമിനാര്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളുടെയും അദ്ധ്യാപകരുടെയും അഭിപ്രായരൂപീകരണത്തിന്റെ അടിസ്ഥാനത്തില്‍ മെച്ചപ്പെട്ട വിദ്യാഭ്യാസ പാക്കേജിന്റെ ഭാഗമായി വെര്‍ച്യുല്‍ ക്ലാസ്സ് റൂമുകളും സ്മാര്‍ട്ട് ക്ലാസ്സ് റൂമുകളും നടപ്പാക്കുന്നതിനും മെച്ചപ്പെട്ട അക്കാഡമിക് സംവിധാനത്തില്‍ ലാംഗ്വേജ് ലാബുകള്‍, നല്ല മലയാളം പദ്ധതി, അക്കാഡമിക് കൗണ്‍സിലുകള്‍ രൂപീകരണം, സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നതിനുള്ള പ്രത്യേക പദ്ധതി, ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി പ്രത്യേക പദ്ധതി, ബ്രെയിന്‍ ലിപി, സ്മാര്‍ട്ട് വിഷന്‍, ബ്ലൈയിന്‍ഡ് സ്റ്റിക് തുടങ്ങിയവയ്ക്കായുള്ള തുടങ്ങിയവയ്ക്കായുള്ള കിരണം പദ്ധതി എന്നിവ നടപ്പാക്കുന്നതിനും തീരുമാനിച്ചു. സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയും പ്രമുഖ വിദ്യാഭ്യാസ വിചക്ഷണന്മാരും പങ്കെടുക്കുന്ന ഏകദിന വിദ്യാഭ്യാസ സെമിനാര്‍ ഒക്‌ടോബര്‍ മാസത്തില്‍ നടത്തുന്നതിനും തീരുമാനമായി. അധ്യാപകര്‍ക്കും പ്രധാനാധ്യാപകര്‍ക്കുമായി മോട്ടീവേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നിതനും തീരുമാനിച്ചിട്ടുണ്ട്.
ഇതിനായി സമഗ്ര വിദ്യാഭ്യാസനയ രൂപീകരണ സമിതിയ്ക്ക് ഇന്ന് രൂപം നല്‍കി. രമേശ് ചെന്നിത്തല രക്ഷാധികാരിയും, മുന്‍ എം.എല്‍.എ മാര്‍ ഉപരക്ഷാധികരികളും, ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോണ്‍ തോമസ് ചെയര്‍മാനും, ഹരിപ്പാട് എ.ഇ.ഒ. ഓഫീസ് സൂപ്രണ്ട് പ്രസാദ് കണ്‍വീനറുമായ സമിതിയ്ക്കാണ് രൂപം നല്‍കിയത്. മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍മാന്‍, മുതുകുളം ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, എ.ഇ.ഒ. മാര്‍, ഡി.ഇ.ഒ., അദ്ധ്യാപക സംഘടനാപ്രതിനിധികള്‍ എന്നിവര്‍ സമിതിയിലെ അംഗങ്ങളാണ്.
സെമിനാറില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ബിജു കൊല്ലശ്ശേരി, അഡ്വ.ബിപിന്‍ സി.ബാബു, മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ എം.കെ. വിജയന്‍, ജില്ലാപഞ്ചായത്ത് മെമ്പര്‍മാരായ ജോണ്‍ തോമസ്, ബബിതാ ജയന്‍, മണി വിശ്വനാഥ്, പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്.രാജേന്ദ്രക്കുറുപ്പ്, എസ്. സുരേഷ് കുമാര്‍, എച്ച്.നിയാസ്, രത്‌നകുമാരി, സുജിത്ത് ലാല്‍, രാധാരാമചന്ദ്രന്‍, സി.സുജാത, മുന്‍സിപ്പല്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍, രാജലക്ഷ്മി, ഹെഡ്മാസ്റ്റര്‍ കണ്‍വീനര്‍ ഫോറം നാഗദാസ്, ഹരിപ്പാട് എ.ഇ.ഒ. ചന്ദ്രമതി, അമ്പലപ്പുഴ എ.ഇ.ഒ. കൃഷ്ണദാസ് എ.ഇ ഓഫീസ് സൂപ്രണ്ട് പ്രസാദ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."