കണ്ണൂരില്‍ സി.പി.എം -ആര്‍.എസ്.എസ് സംഘര്‍ഷാവസ്ഥ ഇല്ലാതാക്കാന്‍ മധ്യസ്ഥത ചര്‍ച്ച നടന്നു: എം.വി ഗോവിന്ദന്‍ മാസ്റ്ററെ തള്ളി ചര്‍ച്ചക്കു വഴിയൊരുക്കിയ ശ്രീ.എം രംഗത്ത്
കോഴിക്കോട്: കണ്ണൂരില്‍ സി.പി.എം -ആര്‍.എസ്.എസ് സംഘര്‍ഷാവസ്ഥ ഇല്ലാതാക്കാന്‍ ശ്രീ.എമ്മിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ച നടന്നിട്ടില്ലെന്ന് സി.പി.എം നേതാവ് എം.വി ഗോവിന്ദന്റെ വാക്കുകളെ തള്ളി ചര്‍ച്ചക്കു വഴിയൊരുക്കിയ ശ്രീ.എമ്മം തന്നെ രംഗത്തെത്തി. ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിനുനല്‍കിയ അഭിമുഖത്തിലാണ് തന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച നടന്നിട്ടുണ്ടെന്ന് അദ്ദേഹം സ്ഥിരീകരിച്ചത്. ഇന്ന് ഇതു സംബന്ധിച്ച് ഒരു പത്രത്തില്‍ വന്ന വാര്‍ത്തയെ സി.പി.എം നേതാവ് ഗോവിന്ദന്‍ മാസ്റ്റര്‍ തള്ളിക്കളഞ്ഞിരുന്നു. ശ്രീ.എമ്മിന്റെ മധ്യസ്ഥതയില്‍ സി.പി.എം -ആര്‍.എസ്.എസ് ചര്‍ച്ച നടന്നിട്ടില്ലെന്നായിരുന്നു ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞത്. അതല്ല സത്യമെന്നാണ് ഇതോടെ വ്യക്തമാകുന്നത്.
ശ്രീ.എം ആര്‍.എസ്.എസ് സഹയാത്രികനാണെന്നാണ് ഉയര്‍ന്ന ആരോപണം. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സത്സംഗ് ഫൗണ്ടേഷന് യോഗ റിസര്‍ച്ച് സെന്റര്‍ സ്ഥാപിക്കാന്‍ നാലേക്കര്‍ ഭൂമി നല്‍കിയ സര്‍ക്കാര്‍ നടപടി വിവാദമായിരുന്നു. ഇതിനെ ന്യായീകരിച്ചാണ് എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ ഇന്ന് രംഗത്തെത്തിയത്. ശ്രീ.എമ്മിന് മതനിരപേക്ഷ മുഖമാണെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. അദ്ദേഹവുമായി സി.പി.എമ്മിന് ബന്ധമുണ്ട്. അദ്ദേഹത്തിന്റെ മധ്യസ്ഥതയില്‍ സി.പി.എം -ആര്‍.എസ്.എസ് ചര്‍ച്ച നടന്നിട്ടില്ല. സി.പി.എം യോഗയുമായി ബന്ധപ്പെട്ടാണ് എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നത്. എം. മതനിരപേക്ഷ വാദിയായത് കൊണ്ട് ജമാഅത്തെ ഇസ്ലാമി വ്യാജ പ്രചാരണം നടത്തുകയാണെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ കുറ്റപ്പെടുത്തി.
കണ്ണൂരില്‍ സമാധാനം പുനഃസ്ഥാപിക്കുകയായിരുന്നു ലക്ഷ്യം. ഇതിനായി രണ്ട് യോഗങ്ങളാണ് നടത്തിയത്. ആദ്യം തിരുവനന്തപുരത്തും രണ്ടാമത് കണ്ണൂരും. രണ്ട് യോഗങ്ങളിലും മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് സി.പി.എം. നേതാക്കളും ആര്‍.എസ്.എസ്. നേതാവ് ഗോപാലന്‍കുട്ടി മാഷും മറ്റു നേതാക്കളും പങ്കെടുത്തു. കേരള സമൂഹത്തിന്റെ നന്മയ്ക്കായി ചെയ്ത ഈ നടപടിയില്‍ ഒരു തരത്തിലുള്ള രാഷ്ട്രീയ ഉദ്ദേശ്യങ്ങളുമുണ്ടായിരുന്നില്ല.'' കൊല്‍ക്കൊത്തയില്‍ വ്യക്തിപരമായ സന്ദര്‍ശനം നടത്തുന്നതിനിടയില്‍ തിങ്കളാഴ്ച വൈകീട്ടാണ് പ്രത്യേക ടെലിഫോണ്‍ അഭിമുഖത്തില്‍ ശ്രീ എം ഇക്കാര്യം വ്യക്തമാക്കിയത്.
ജനിച്ചു വളര്‍ന്നത് തിരുവനന്തപുരത്താണ്. ഞങ്ങള്‍ക്ക് ആന്ധ്രയിലെ മദനപ്പള്ളിയിലും ഡല്‍ഹിയിലും യോഗ കേന്ദ്രങ്ങളുണ്ട്. എന്നാല്‍ കേരളത്തില്‍ ഇല്ല. ജനിച്ചു വളര്‍ന്ന നാട്ടില്‍ ഒരു യോഗ കേന്ദ്രം വേണമെന്ന ചിന്തയാണ് ഈ അപേക്ഷയിലേക്ക് നയിച്ചത്.
തിരുവനന്തപുരത്തെ സത്സംഘ് ഭാരവാഹികള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലാണ് അപേക്ഷ നല്‍കിയത്. ഒരുസ്ഥലം കിട്ടിയാല്‍ കൊള്ളാം എന്നു മാത്രമേ അപേക്ഷയിലുണ്ടായിരുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
.
സര്‍ക്കാരില്‍നിന്ന് ഇതുമായി ബന്ധപ്പെട്ട് ഒരുവിവരവും ലഭിച്ചിട്ടില്ല. മാധ്യമ വാര്‍ത്ത വായിച്ചറിഞ്ഞ വിവരം മാത്രമേയുള്ളു. എന്നും അദ്ദേഹം വ്യക്തമാക്കി.
സി.പി.എമ്മിനും ആര്‍.എസ്.എസിനുമിടയിലുള്ള അന്തര്‍ധാര വിളക്കിയ കണ്ണിയെന്ന നിലയ്ക്കാണ് ഫൗണ്ടേഷന് ഭൂമി നല്‍കുന്നതെന്ന ആരോപണത്തെ അദ്ദേഹം തള്ളി.
വളരെ വേദനയുളവാക്കുന്ന ആരോപണമാണത്. അങ്ങനെ ഒരു രാഷ്ട്രീയ ലക്ഷ്യവും എനിക്കില്ല. മനുഷ്യനന്മ മാത്രമേ ഉദ്ദേശിച്ചിട്ടുള്ളു. എല്ലാ പാര്‍ട്ടികളിലും നല്ല മനുഷ്യരുണ്ട്. അവരെ ഒരുമിപ്പിച്ച് സമൂഹത്തിന് ഉപകാരം ചെയ്യുക. ഇന്നലെ വിവാദത്തെക്കുറിച്ചറിഞ്ഞപ്പോള്‍ ഈ ഭൂമി വേണ്ടെന്നു വെച്ചാലോ എന്നുവരെ തോന്നിപ്പോയി.
എന്നാല്‍ പിന്നീടാലോചിച്ചപ്പോള്‍ അതിലര്‍ത്ഥമില്ലെന്ന് മനസ്സിലായി. ഞങ്ങള്‍ അപേക്ഷിച്ചിട്ട് കിട്ടിയതാണ്. നല്ലൊരു കാര്യത്തിനാണ് ഭൂമി ഉപയോഗിക്കുക. അതുകൊണ്ടുതന്നെ യോഗ സെന്റര്‍ പദ്ധതിയുമായി മുന്നോട്ടു പോകുമെന്നും അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."