കണ്ണൂരില്‍ എല്‍.ഡി.എഫില്‍ ധാരണ: ശൈലജയും ഗോവിന്ദന് മാസ്റ്ററും ഷംസീറും രംഗത്ത് ; ഇ.പി.ജയരാജന് മത്സരിക്കാനില്ല; പി. ജയരാജന്റെ കാര്യത്തില്‍ തീരുമാനമായില്ല
കണ്ണൂര്‍: കണ്ണൂരില്‍ നിന്നുള്ള എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ഏകദേശ ധാരണ. വ്യവസായമന്ത്രി ഇ.പി.ജയരാജന് ഇക്കുറി മത്സരിക്കാനുണ്ടാവില്ല.
പയ്യന്നൂരില്‍ ടി.ഐ.മധുസൂദനന്, കല്ല്യാശ്ശേരിയില്‍ എം.വിജിന്, തലശ്ശേരിയില്‍ എ.എന്‍.ഷംസീര്‍ എന്നിങ്ങനെയാണ് മറ്റു സീറ്റുകളില്‍ പരിഗണിക്കുന്നത്. യു.ഡി.എഫ് സിറ്റിംഗ് സീറ്റായ പേരാവൂരില്‍ ഇടത് സ്വതന്ത്രനെയിറക്കും. മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും മാറ്റമുണ്ടാവില്ല.
ഇ.പി ജയരാജന് മത്സരിച്ചിരുന്ന മട്ടന്നൂരില്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജയെ മത്സരിപ്പിക്കാനാണ് ജില്ലാ സെക്രട്ടേറിയറ്റിന്റെ തീരുമാനം. മട്ടന്നൂരിനൊപ്പം പേരാവൂരും കല്ല്യാശ്ശേരിയും ശൈലജയ്ക്ക് അനുയോജ്യമെന്നും പാര്‍ട്ടി വിലയിരുത്തുന്നു. ശൈലജ മത്സരിച്ച കൂത്തുപറമ്പ് സീറ്റ് ഘടകക്ഷിയായ എല്‍.ജെ.ഡിക്ക് വിട്ടു കൊടുത്തേക്കും.
ഇ.പി.ജയരാജന്റെ പേര് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നുണ്ടെന്നാണറിവ്. അല്ലെങ്കില്‍ മുതിര്‍ന്ന നേതാവായ എം.വി.ഗോവിന്ദന് മാസ്റ്റര്‍. ഇ.പി ജയരാജന് മത്സരിക്കാതിരിക്കുകയാണെങ്കില് ഗോവിന്ദന് മാസ്റ്ററോ പി.ജയരാജനോ മത്സരിച്ചേക്കും. ഗോവിന്ദന് മാസ്റ്ററുടെ കാര്യത്തില്‍ തര്‍ക്കങ്ങളൊന്നുമില്ലെങ്കിലും പി.ജയരാജന്റെ കാര്യത്തില്‍ തീരുമാനം സംസ്ഥാന കമ്മിറ്റി സ്വീകരിക്കും.
തളിപ്പറമ്പ് സീറ്റില്‍ നിന്നും ഗോവിന്ദന് മാസ്റ്ററെ മത്സരിപ്പിക്കാനാണ് ജില്ലാ സെക്രട്ടേറിയറ്റിന്റെ തീരുമാനം. ലോക്സഭാ തിരഞ്ഞെടുപ്പില്‍ തോറ്റയാളെന്ന നിലയില്‍ പി.ജയരാജന്റെ കാര്യത്തില്‍ സംസ്ഥാന കമ്മിറ്റിതന്നെ തീരുമാനെടുക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."