HOME
DETAILS

ശ്രീ എമ്മിനെ മിത്രമാക്കിയത് സി.പി.എം- ആര്‍.എസ്.എസ് സംഘട്ടനങ്ങള്‍ കുറക്കാനോ?

  
backup
March 02 2021 | 20:03 PM

5464635-2


തിരുവനന്തപുരം: ആഭ്യന്തര മന്ത്രിസ്ഥാനം കൂടി അലങ്കരിച്ച പിണറായി വിജയന് അടിക്കടി ഉണ്ടാകുന്ന സി.പി.എം - ആര്‍.എസ്.എസ് സംഘട്ടനങ്ങള്‍ തലവേദന സൃഷ്ടിച്ചിരുന്നു. സി.പി.എം നേതൃത്വം കൊടുക്കുന്ന ഇടതു മുന്നണി ഭരിക്കുമ്പോള്‍ സഖാക്കള്‍ കൊലക്കത്തിക്ക് ഇരയാകുന്നത് പാര്‍ട്ടിയില്‍നിന്നു തന്നെ കൊഴിഞ്ഞുപോക്കിന് ഇടയാക്കുമെന്നും സംസ്ഥാനത്ത് ക്രമസമാധാന പ്രശ്‌നം വഷളായാല്‍ അത് തന്നെ ബാധിക്കുമെന്നും മുന്നില്‍ കണ്ടാണ് 2016ല്‍ പിണറായി വിജയന്‍ ശ്രീ എമ്മിനെ കൂട്ടുപിടിച്ച് ആര്‍.എസ്.എസുമായി ഒത്തു തീര്‍പ്പിലെത്തിയത്. അഞ്ചു വര്‍ഷം പിണറായി വിജയന്‍ സംഘ്പരിവാറിനെതിരേ പരസ്യമായി ശബ്ദമുയര്‍ത്തുകയും രഹസ്യമായി ബാന്ധവം തുടരുകയും ചെയ്തു.


സി.പി.എം അധികാരത്തിലെത്തിയ ശേഷം 2016ല്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ആയിരുന്നു ശ്രീ എമ്മിന്റെ ആദ്യ കൂടിക്കാഴ്ച. പിന്നീട് ആര്‍.എസ്.എസ് നേതാവ് ഗോപാലന്‍കുട്ടി, ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുരേഷ് ജോഷി, സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത് എന്നിവരുമായും ശ്രീ എം സംസാരിച്ചു. തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനുമായി കൂടിക്കാഴ്ച നടത്തി.


കണ്ണൂരില്‍ സമാധാനത്തിന്റെ സാധ്യതകള്‍ തേടിയാണ് വന്നെതെന്ന് ശ്രീ എം ജയരാജനുമായുള്ള കൂടിക്കാഴ്ചയില്‍ പറഞ്ഞു. എന്നാല്‍ ചരിത്രപരമായി ആര്‍.എസ്.എസിന്റെ ചെയ്തികളെ ജയരാജന്‍ വിശദീകരിച്ചു. സംസാരത്തിനിടെ ശ്രീ എം ഇടപെട്ടു. 'കാഴ്ചപ്പാടുകള്‍ വ്യത്യസ്തമാകാം. ആര്‍.എസ്.എസിന് വേറെ കാഴ്ചപ്പാടായിരിക്കും. അതിലിനി കാര്യമില്ല. ചരിത്രമെന്നത് ചരിത്രമായി കഴിഞ്ഞു'. പുതിയ തുടക്കത്തെ കുറിച്ചാണ് ഞാന്‍ സംസാരിക്കുന്നത്. ജയരാജന്‍ തന്റെ അംഗഭംഗം വന്ന വലതുകൈ നീട്ടി.
'ഞാന്‍ പറയുന്നത് വിശ്വസിക്കൂ. മറ്റുള്ളവര്‍ പറയുന്നതുപോലെ ഞാനൊരു മൃഗമല്ല. ആരോടും എനിക്ക് വ്യക്തിപരമായി പകയില്ല. എന്നോട് ചെയ്തതിന് പ്രതികാരം ചെയ്യാനും ആഗ്രഹിക്കുന്നില്ല'. അങ്ങനെ ഒരു ഒത്തുതീര്‍പ്പിന് സാധ്യത തെളിയുകയായിരുന്നുവെന്ന് ദിനേഷ് നാരായണന്റെ പുസ്തകത്തില്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago