ഐക്യദാര്‍ഢ്യ ധര്‍ണ നടത്തി
അടിമാലി: മുത്തൂറ്റ് ഫിനാന്‍സിലെ തൊഴിലാളിദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്നാവശ്യപെട്ട് കേരള സ്റ്റേറ്റ് പ്രൈവറ്റ് ചിറ്റ്സ് ആന്റ് എപ്ലോയീസ് യൂണിയന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സി ഐ ടി യു നേതൃത്വത്തില്‍ മുത്തൂറ്റ് ഫിനാന്‍സിന്റെ ശാഖകള്‍ക്ക് മുമ്പില്‍ ധര്‍ണ നടത്തി.
ഏരിയാ പ്രസിഡന്റ് എം കമറുദീന് ഉദ്ഘാടനം ചെയ്തു. സി ഡി ഷാജി, മാത്യു ഫിലിപ്പ്, കെ എം ജബ്ബാര്‍, കെ എച്ച് സുല്‍ഫി, പ്രതീഷ് ജോണ്‍, അനീഷ് കല്ലാര്‍, പി ടി സുനില്‍, കുര്യാച്ചന് ജോണ്‍, അഫ്സല് സംസാരിച്ചു.
തൊഴിലാളിദ്രോഹ നടപടികള്‍ അവസാനിപ്പിക്കുക, അന്യായമായ സ്ഥലംമാറ്റ ഉത്തരവ് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ എട്ടിന് തൊഴിലാളികള്‍ പണിമുടക്കി റീജണല്‍ ഓഫീസുകളിലേയ്ക്ക് മാര്‍ച്ച് നടത്തിയിരുന്നു.
അടിമാലിയിലെ രണ്ട് ശാഖകള്‍ക്ക് മുന്‍പിലും തൊഴിലാളികള്‍ ധര്‍ണ്ണ നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."