31 മാസങ്ങൾക്കു ശേഷം കശ്മിർ താഴ്‌വരയിൽ സ്‌കൂളുകൾ വീണ്ടും തുറന്നു
ശ്രീനഗർ
രണ്ടര വർഷത്തെ ഇടവേളയ്ക്കു ശേഷം കശ്മിർ താഴ്‌വരയിൽ സ്‌കൂളുകൾ വീണ്ടുംതുറന്നു.
2019 ഓഗസ്റ്റ് അഞ്ചിന് കശ്മിരിന്റെ പ്രത്യേക ഭരണഘടനാ പദവി കേന്ദ്രസർക്കാർ റദ്ദാക്കിയതിനു പിന്നാലെയും തുടർന്ന് വന്ന കൊവിഡ് മഹാമാരിക്കും ശേഷമാണ് താഴ് വരയിൽ സ്‌കൂളുകളിലേക്ക് വിദ്യാർഥികൾ വീണ്ടുമെത്തിയത്.
മേഖലയിൽ പ്രതിദിന കൊവിഡ് കേസുകളിൽ ഗണ്യമായ കുറവ് വന്നതിനു പിന്നാലെയാണ് എല്ലാ സർക്കാർ, സ്വകാര്യ, സൈനിക സ്‌കൂളുകളും തുറക്കാൻ അധികൃതർ തീരുമാനിച്ചത്. കൊവിഡ് ജാഗ്രത മുന്നിൽക്കണ്ട് വിദ്യാർഥികളെ പ്രത്യേക സ്‌ക്രീനിങ്ങിന് വിധേയമാക്കിയും സാമൂഹിക അകലം പാലിച്ചുമാണ് സ്‌കൂളിലേക്ക് അധ്യാപകർ കടത്തിവിട്ടത്.
പ്രത്യേക ഭരണഘടനാ പദവി റദ്ദാക്കിയതിനു പിന്നാലെ താഴ്‌വരയിൽ ഉടലെടുത്ത സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ ഇന്റർനെറ്റ് കണക്ഷൻ വിച്ഛേദിച്ചിരുന്നതിനാൽ ഒന്നര വർഷത്തോളം വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസുകളിലും പങ്കെടുക്കാനായിരുന്നില്ല.
ഇക്കാരണത്താൽ തന്നെ സ്വന്തം ക്ലാസിലെ സുഹൃത്തുക്കളെ പോലും തിരിച്ചറിയാനാവാത്ത സ്ഥിതിയിലാണ് പല വിദ്യാർഥികളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."