'ഗൗരവ് ശര്‍മയാണ് കൊന്നത്..അറസ്റ്റ് ചെയ്യൂ..'-പിതാവിന്റെ നീതിക്കായി പൊലിസിന് മുന്നില്‍ കൈകൂപ്പി..കരഞ്ഞ് രോഷാകുലയായി ഹാത്രസ് ഇര video
ഹാത്രസ് (യു.പി): തന്നെ ബലാത്സംഗം ചെയ്ത, പരാതി നല്‍കിയ തന്റെ പിതാവിനെ വെടിവെച്ചു കൊന്ന പ്രതിയെ അറസ്റ്റ് ചെയ്യൂ എന്ന് പൊലിസിനു മുന്നില്‍ കരഞ്ഞപേക്ഷിക്കുന്ന ഹാത്രസിലെ യുവതി. നീതിപീഠം പോലും മൗനം പാലിക്കുന്ന രാജ്യത്തെ ജനതയെ തീര്‍ത്തും നിസ്സഹായവസ്ഥയിലാക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുകയാണ്.
ഗൗരവ് ശര്‍മയാണ് തന്റെ പിതാവിനെ വെടിവെച്ചതെന്ന് പൊലിസിനോട് പറയുന്നുണ്ട് പെണ്‍കുട്ടി.
'അവര്‍ ആറേഴു പേരുണ്ടായിരുന്നു. എന്റെ അച്ഛന്റെ തലയിലാണ് അവര്‍ വെടിയുതിര്‍ത്തത്. അവര്‍ക്ക് മറ്റെവിടെയെങ്കിലും വെടിവെക്കാമായിരുന്നില്ലേ..'- കരഞ്ഞുകൊണ്ട് അവള്‍ പറയുന്നു. ഗൗരവ് ശര്‍മ എന്നയാളാണ് വെടി വെച്ചതെന്നും അവള്‍ രോഷാകുലയായി പറയുന്നു. യു.പി കോണ്‍ഗ്രസ് ഉള്‍പെടെ കുട്ടിയുടെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
പിതാവിന്റെ മൃതദേഹം ചുമക്കുന്ന യുവതിയുടെ ചിത്രവും കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു.
ബലാത്സംഗക്കേസില്‍ 2018 ല്‍ അറസ്റ്റിലായി പിന്നീട് ജാമ്യത്തിലിറങ്ങിയ പ്രതിയാണ് ഇരയായ യുവതിയുടെ പിതാവിനെ വെടിവച്ചു കൊന്നത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം.
योगी आदित्यनाथ सो रहे हो तो जग जाओ और देखो अपने जंगलराज की तस्वीर।
— UP Congress (@INCUttarPradesh) March 1, 2021
प्रदेश की बेटी रो- रोकर इंसाफ़ मांग रही है।
कहाँ है वो मिशन शक्ति वाला फटा ढ़ोल जिसे कई महीनों से पीट रहे हो?
हाथरस में बेटी से छेड़छाड़ की शिकायत करने पर किसान पिता को 10 राउंड फायरिंग करके मार दिया गया। pic.twitter.com/t8xT4qIv9p
'യുവതിയുടെ പിതാവ് നല്‍കിയ പരാതിയെതുടര്‍ന്ന് 2018 ലാണ് പ്രതി ഗൗരവ് ശര്‍മ അറസ്റ്റിലായത്. ഒരു മാസത്തിനു ശേഷം പ്രാദേശിക കോടതിയില്‍ ജാമ്യം കിട്ടിയ അയാള്‍ ഇതുവരെ ജയിലിനു പുറത്തായിരുന്നു. അതിനുശേഷം ഇരുകുടുംബങ്ങളും തമ്മില്‍ പരസ്പരം കണ്ടിരുന്നില്ല. എന്നാല്‍ കഴിഞ്ഞദിവസം ഗ്രാമത്തിലെ ക്ഷേത്രത്തിലെത്തിയപ്പോള്‍ പ്രതിയുടെ ഭാര്യയും ഇളയമ്മയും യുവതിയെയും സഹോദരിയെയും കണ്ടു. ഇവര്‍ തമ്മില്‍ ചെറിയ തര്‍ക്കമുണ്ടാവുകയും ചെയ്തു. തുടര്‍ന്ന് തര്‍ക്കത്തില്‍ ഗൗരവ് ശര്‍മയും യുവതിയുടെ പിതാവും കൂടി ഇടപെട്ടു. പിന്നാലെ, ഗൗരവ് ശര്‍മ പുറത്തുപോയി കുറച്ചുപേരെ കൂട്ടിക്കൊണ്ട് വന്ന് വെടിയുതിര്‍ക്കുകയായിരുന്നു' ഹത്രാസ് പൊലിസ് മേധാവി വിനീത് ജൈസ്വാല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."