സര്‍ക്കാറിനോട് വിയോജിപ്പ് രേഖപ്പെടുത്തുന്നത് രാജ്യദ്രോഹമല്ല- സുപ്രിം കോടതി
ന്യൂഡല്‍ഹി: സര്‍ക്കാറിനോട് വിയോജിപ്പ് രേഖപ്പെടുത്തുന്നത് രാജ്യദ്രോഹക്കുറ്റമല്ലെന്ന് സുപ്രിം കോടതി. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനെതിരെ മുന്‍മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല നടത്തിയ പരാമര്‍ശത്തില്‍ നടപടി ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് സുപ്രിം കോടതിയുടെ പരാമര്‍ശം.
സര്‍ക്കാറിനോട് വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിക്കാന്‍ പൗരന്മാര്‍ക്ക് അവകാശമുണ്ട്. വിയോജിപ്പ് രേഖപ്പെടുത്തുന്നത് രാജ്യദ്രോഹക്കുറ്റമായി കണക്കാക്കാന്‍ കഴിയില്ല കോടതി വ്യക്തമാക്കി. ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗളിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്‍േറതാണ് നിരീക്ഷണം.
ഫാറൂഖ് അബ്ദുല്ലക്കെതിരായ ആരോപണങ്ങള്‍ ശരിവെക്കുന്ന തെളിവുകള്‍ ഹാജരാക്കുന്നതില്‍ പരാജയപ്പെട്ടതായി ചൂണ്ടിക്കാട്ടി ഹരജി തള്ളിയ സുപ്രിം കോടതി ഹരജിക്കാര്‍ക്കെതിരെ 50,000 രൂപ പിഴ കോടതി ചുമത്തുകയും ചെയ്തു.
ജമ്മുകശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കാന്‍ ചൈന സഹായിക്കുമെന്ന് ഫാറൂഖ് അബ്ദുല്ല പറഞ്ഞെന്നായിരുന്നു ഹരജിക്കാരുടെ ആരോപണം. എന്നാല്‍ ഇത്തരം ഒരപു പ്രസ്താവന അദ്ദേഹം നടത്തിയിട്ടില്ലെന്ന് പിന്നീട് നാഷനല്‍ കോണ്‍ഫറന്‍സ് വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."