ആക്രമണം റിപ്പോര്‍ട്ട് ചെയ്തതിന് റേഡിയോ ചാനലിന്റെ സംപ്രേഷണം തടഞ്ഞ് റഷ്യ
റഷ്യ ഉക്രൈന്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്തതിന് റേഡിയോ ചാനലിന്റെ സംപ്രേഷണം തടഞ്ഞ് റഷ്യ. മാധ്യമങ്ങള്‍ യുദ്ധം, അധിനിവേശം, ആക്രമണം തുടങ്ങിയ വാക്കുകള്‍ പ്രയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് റഷ്യന്‍ സര്‍ക്കാര്‍ റേഡിയോ സ്‌റ്റേഷന്റെ സംപ്രേഷണം തടഞ്ഞത്.
'എഖോ മോസ്‌ക്വി റേഡിയോ സ്‌റ്റേഷന്റെ സംപ്രേഷണമാണ് തടഞ്ഞിരിക്കുന്നത്. 'സോവിയറ്റ് യൂണിയന് ശേഷം, റഷ്യയില്‍ ഉദയം ചെയ്ത മാധ്യമ സ്വാതന്ത്ര്യത്തിന്റെ പ്രതീകമായി കണക്കാക്കുന്ന എഖോ മോസ്‌ക്വി റേഡിയോ സ്‌റ്റേഷന്റെ സംപ്രേഷണം മോസ്‌കോയുടെ ഉക്രൈന്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരിലാണ് തടഞ്ഞതെന്ന് വാര്‍ത്താ ഏജന്‍സിയായ എഫ്പി റിപ്പോര്‍ട്ട് ചെയ്തു.
എഖോ മോസ്‌ക്‌വിയുടെ നിരോധനം റഷ്യയിലെ സ്വതന്ത്ര മാധ്യമങ്ങള്‍ക്ക് മറ്റൊരു പ്രഹരമാണ് ഏറ്റിട്ടുള്ളത്. മൂന്ന് പതിറ്റാണ്ടുകളായി സ്റ്റേഷന്‍ മുഖമുദ്രയായ തങ്ങളുടെ എഡിറ്റോറിയല്‍ നയങ്ങള്‍ മാറില്ലെന്ന് ചാനല്‍ എഡിറ്റര്‍ വെനിഡിക്‌റ്റോവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."