ശ്രീ എമ്മിന് ഭൂമി കൊടുത്ത തീരുമാനം നിഗൂഢം: ബന്ധത്തെക്കുറിച്ച് മുഖ്യമന്ത്രി വ്യക്തമാക്കണം; ചെന്നിത്തല
തിരുവനന്തപുരം: മസാല ബോണ്ട് വിഷയത്തില്‍ ഇ.ഡി ഇപ്പോള്‍ കേസ് എടുത്തത് നല്ല ഉദ്ദേശത്തോടെയല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വികസനത്തെ അട്ടിമറിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ശ്രമിക്കുന്നുവെന്ന് പറയാന്‍ ഇടതുമുന്നണിക്ക് അവസരം കൊടുക്കുന്ന നീക്കമാണുണ്ടാക്കികൊടുത്തത്. എന്നാല്‍ 2019 ല്‍ കൊടുത്ത പരാതിയിലാണ് ഇപ്പോഴത്തെ കേസെന്നും തോമസ് ഐസക്കിന്റേത് സുരക്ഷിതമായിരുന്നുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയും സി.പി.എമ്മും തമ്മില്‍ പരസ്പര ധാരണയുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സര്‍ക്കാരിന്റെ അഴിമതികള്‍ ഉള്‍പ്പടെ യു.ഡി.എഫ് പ്രചാരണ വിഷയമാക്കും. പി.ആര്.ഡി പരസ്യത്തിലെ പൊള്ളത്തരം പുറത്തുകൊണ്ടുവരും. ഐശ്വര്യകേരളം ലോകോത്തര കേരളം എന്ന പേരില്‍ പ്രകടനപത്രിക തയ്യാറാക്കി വരികയാണെന്നും ചെന്നിത്തല വ്യക്തമാക്കി.
ശ്രീ എമ്മിന് നാലേക്കര്‍ കൊടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നിഗൂഢത നിറഞ്ഞതാണ്. ശ്രീഎമ്മുമായി എന്ത് ബന്ധമാണുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.
സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള രഹസ്യ ബന്ധത്തിന് പാരിതോഷികമായാണ് ശ്രീ എമ്മിന് ഭൂമി ലഭിച്ചത്. ഇത് അപകടകരമായ ബന്ധമാണ്. ജനങ്ങള്‍ ജാഗരൂകരായിരിക്കണമെന്നും ചെന്നിത്തല പറഞ്ഞു. മുന്നണിയില്‍ സീറ്റ് വിഭജനം രണ്ട് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."