വിവാദ പരാമര്‍ശം; ജിങ്കന് ദേശീയ ഫുട്ബോള്‍ ഫെഡറേഷന്റെ താക്കീത്
കൊല്‍ക്കത്ത: ഐ.എസ്.എല്‍ മത്സരത്തിനു ശേഷം കേരളാ ബ്ലാസ്റ്റേഴ്സ് ടീമിനെതിരേ വിവാദ പരാമര്‍ശം നടത്തിയ മുന്‍ ബ്ലാസ്റ്റേഴ്സ് താരവും നിലവിലെ ദേശീയ താരവുമായ സന്ദേശ് ജിങ്കന് ദേശീയ ഫുട്ബോള്‍ ഫെഡറേഷന്റെ(എ.ഐ.എഫ്.എഫ്) താക്കീത്.
ബ്ലാസ്റ്റേഴ്സിനെതിരേ എടികെ മോഹന്‍ ബഗാനു വേണ്ടി ഇറങ്ങിയ മത്സരത്തിലാണ് ജിങ്കന് വിവാദ പരാമര്‍ശം നടത്തിയത്. 'ഞാന്‍ ഇന്ന് സ്ത്രീകള്‍ക്കൊപ്പം ഒരു മത്സരം കളിച്ചു, സ്ത്രീകള്‍ക്കൊപ്പം' എന്നായിരുന്നു ജിങ്കന്റെ വാക്കുകള്‍. പിന്നീട് തെറ്റ് മനസ്സിലാക്കിയ താരം പരസ്യമായി മാപ്പുപറയുകയും ചെയ്തു. ഒടുവില്‍ സംഭവം അന്വേഷിച്ച എ.ഐ.എഫ്.എഫ് അച്ചടക്ക സമിതി ജിങ്കന് കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. പിന്നാലെയാണ് താക്കീത് നല്‍കിയത്.
ഇനിയും തെറ്റ് ആവര്‍ത്തിച്ചാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും എ.ഐ.എഫ്.എഫ് അറിയിച്ചു. എ.ടികെ മോഹന്‍ ബഗാന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ജിങ്കന് വിവാദ പരാമര്‍ശം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."