HOME
DETAILS
MAL
കഴിഞ്ഞ 24 മണിക്കൂറിനിടെ ഉക്രൈനില്‍നിന്ന് ഒഴിപ്പിച്ചത് 3,000 ഇന്ത്യക്കാരെ
backup
March 03 2022 | 14:03 PM
ന്യൂഡല്‍ഹി: റഷ്യ അധിനിവേശം തുടരുന്ന ഉക്രൈനില്‍ നിന്ന് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 15 വിമാനങ്ങളിലായി 3,000 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. പൗരന്മാരെ ഒഴിപ്പിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ കാലതാമസം കാണിക്കുന്നുവെന്ന പ്രതിപക്ഷ വിമര്‍ശനമുയരുന്നതിനിടെയാണ് സര്‍ക്കാരിന്റെ കണക്കുനിരത്തല്‍.
ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി വിദ്യാര്‍ഥികളെ വീട്ടിലെത്തിക്കാന്‍ കൂടുതല്‍ വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ ഓപറേഷന്‍ ഗംഗയുടെ കീഴില്‍ 30 വിമാനങ്ങളിലായി 6,400 പേരെ രാജ്യത്തെത്തിച്ചെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ജി അറിയിച്ചു. അടുത്ത 24 മണിക്കൂറിനിടെ ഉക്രൈനില്‍ നിന്ന് 18 വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."