മോദിക്ക് വിമാനത്തില്‍ ജയ് വിളിച്ച് മന്ത്രി അജയ് ഭട്ട്; ഏറ്റുവിളിക്കാതെ വിദ്യാര്‍ഥികള്‍
ന്യുഡല്‍ഹി: യുദ്ധം ആരംഭിക്കം മുന്‍പേ രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കാത്തതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ നീരസം പ്രകടമാക്കി ഉക്രൈനില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍. എയര്‍ഫോഴ്സ് വിമാനത്തില്‍ വിദ്യാര്ഥികളെത്തിയപ്പോള് വിമാനത്തില്‍ കയറി മന്ത്രി ഉച്ചത്തില്‍ ഭാരത് മാതാ കീ ജയ് എന്നും മോദി കീ ജയ് എന്ന് വിളിക്കുകയും ചെയ്തു.
ഭാരത് മാതാ കീ ജയ് എന്ന് വിളിച്ചപ്പോള്‍ വിദ്യാര്‍ഥികള്‍ ഏറ്റുവിളിക്കുകയും എന്നാല്‍ മോദികീ ജയ് എന്ന് വിളിച്ചപ്പോള്‍ വിദ്യാര്‍ഥികള്‍ നിശബ്ദരായിരിക്കുകയും ചെയ്യുകയുമായിരുന്നു. ഒരാള്‍ പോലും ഏറ്റുവിളിച്ചില്ല.
വീണ്ടും മന്ത്രി ആവര്‍ത്തിച്ചു വിളിച്ചെങ്കിലും വിദ്യാര്‍ഥികളുടെ ഭാഗത്തുനിന്നും പ്രതികരണം ഉണ്ടായില്ല. വാര്‍ത്താഏജന്‍സിയായ എ.എന്‍.ഐ ആണ് വിഡിയോ പുറത്തുവിട്ടത്.നേരത്തെ ഉക്രൈനില്‍നിന്നെത്തിയ വിദ്യാര്‍ഥിക്ക് ഉദ്യോഗസ്ഥര്‍ പൂ നല്കിയപ്പോള് പൂനിരസിക്കുകയും കടുത്ത ഭാഷയില്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. കേന്ദ്ര ഗവണ്മെന്റ് സമയോചിത ഇടപെടല്‍ നടത്താത്തത് വിദ്യാര്‍ഥികളില്‍ ശക്തമായി പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."